Categories: World

ഭീതിജനകമായ സാഹചര്യമാണ് യെമനില്‍ നിലനില്‍ക്കുന്നത്; മോണ്‍. പോള്‍ ഹിന്‍ഡര്‍

ഭീതിജനകമായ സാഹചര്യമാണ് യെമനില്‍ നിലനില്‍ക്കുന്നത്; മോണ്‍. പോള്‍ ഹിന്‍ഡര്‍

സ്വന്തം ലേഖകന്‍

യെമന്‍: ഭീതിജനകമായ സാഹചര്യമാണ് യെമനില്‍ നിലനില്‍ക്കുന്നതെന്ന് തെക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാറായ മോണ്‍. ഹിന്‍ഡര്‍. കുട്ടികളുമായി പോയ ബസ്സ്‌ റിയാദിന്റെ മിസൈല്‍ ആക്രമണത്തിനിരയാവുകയും നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മോണ്‍. ഹിന്‍ഡറിന്റെ വാക്കുകൾ.

തോളില്‍ ബാഗും, യൂണിഫോമുമിട്ട നിലയിലുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നെന്നാണ് രക്ഷപ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ആക്രമണത്തിനിരയാവുമ്പോള്‍ ബസ്സ്‌ നിറുത്തിയിട്ട നിലയിലായിരുന്നു. പതിനഞ്ചിന് താഴെ പ്രായമുള്ള 29 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യെമനില്‍, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ മുന്നണി നടത്തുന്ന ആക്രമണങ്ങള്‍ സകല യുദ്ധനിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ളതാണെന്നതിൽ സംശയമില്ലെന്നും മോണ്‍. പോള്‍ ഹിന്‍ഡര്‍ പറയുന്നു.

ഈ സാഹചര്യത്തിൽ, സെപ്റ്റംബര്‍ 6-ന് ജനീവയില്‍ നടക്കുവാനിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സനാ പ്രവിശ്യയിലെ ദഹ്യാനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ശക്തമായ ആക്രമണങ്ങള്‍ നടന്നുവരികയാണ്‌. ഇരുവിഭാഗവും പരസ്പരം പഴിചാരുന്നുണ്ടെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സാധാരണ പൗരന്‍മാരില്‍ 51 ശതമാനവും സൗദി ആക്രമണത്തിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഇപ്പോൾ യെമനിലെ രണ്ടുകോടിയോളം ജനങ്ങള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. 1.78 കോടി ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും, 1.64 കോടി ജനങ്ങള്‍ക്ക് മെഡിക്കല്‍ സഹായം ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2015-ല്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ 10,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

1 day ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

3 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

7 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

7 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

2 weeks ago