Categories: Kerala

ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥന നടത്തി വിശ്വാസികൾ

ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥന നടത്തി വിശ്വാസികൾ

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളി പ്രാർത്ഥനയുടെ ഭാഗമായി വിശ്വാസികൾ പ്രാർത്ഥനക്കെത്തി. ജനുവരി 5-ന്‌ മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ സംഘമായെത്തി കുരിശുമലയിലേക്ക്‌ പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും പോലീസ്‌ തല്ലിചതച്ചിരുന്നു.

വട്ടപ്പാറ സഹവികാരി ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തിൽ പത്ത്‌ പേരടങ്ങുന്ന ചെറു സംഘമാണ്‌ ഇന്നലെ കുരിശുമലയിൽ എത്തിയത്‌. മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ വിശ്വാസികൾ ബോണക്കാട്‌ കുരിശുമലയിലേക്ക്‌ യാത്ര ചെയ്യുമെന്ന്‌ കാണിച്ച്‌ വനം മന്ത്രി കെ. രാജുവിനും, സി.സി.എഫി.നും രൂപതാ നേതൃത്വം കത്ത്‌ നല്‍കിയിരുന്നു. വനം മന്ത്രി കെ. രാജുവിനെ രൂപതാ നേതൃത്വം നേരിൽ കണ്ട്‌ നൂറുപേരടങ്ങുന്ന സംഘം കുരിശുമലയിലേക്ക്‌ പോകുമെന്ന്‌ അറിയിച്ചെങ്കിലും ചെറു സംഘമായി പോകണമെന്ന അഭ്യർത്ഥനയെ തുടർന്ന്‌ പത്ത്‌ പേരടങ്ങുന്ന സംഘമായി ചുരുക്കിയാണ്‌ വിശ്വാസികൾ പ്രാർത്ഥനക്കെത്തിയത്‌.

ഇന്നലെ രാവിലെ തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിൽ കുരിശുമലയിലേക്ക്‌ പോകാനായി വിവിധ ഇടവകകളിൽ നിന്നായി 200 ലധികം വിശ്വാസികൾ എത്തിച്ചേർന്നെങ്കിലും കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണുരിന്റെ അഭ്യർത്ഥനയെ തുടർന്ന്‌ കുരിശുമലയിലേക്ക്‌ പോകാൻ ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘത്തെ മാത്രം ക്രമീകരിക്കുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റിൽ പേരുകൾ രേഖപ്പെടുത്തിയാണ്‌ വിശ്വാസികളെ വനം വകുപ്പ്‌ കടത്തി വിട്ടത്‌, കാണിത്തടം ചെക്‌പോസ്റ്റിലും ബോണക്കാട്ടിലും വിവിധ പോലീസ്‌ സ്റ്റേഷനുകളിൽ നിന്നുളള വൻ പോലീസ്‌ സംഘവും നിലയുറപ്പിച്ചിരുന്നു.

ടെബോ ട്രാവലറിലെത്തിയ വിശ്വാസികളെ വനം വകുപ്പ്‌ കുരിശുമലയിലേക്ക്‌ കടത്തിവിട്ടെങ്കിലും മാധ്യമങ്ങളെ ബോണക്കാട്ട്‌ വനം വകുപ്പ്‌ തടയാൻ ശ്രമിച്ചു തുടർന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരുമായുളള ചർച്ചകളെ തുടർന്ന്‌ മാധ്യമ പ്രവർത്തകരെയും വനം വകുപ്പ്‌ കുരിശുമലയിലേക്ക്‌ കടത്തി വിട്ടു. ബോണക്കാട്‌ നിന്ന്‌ കുരിശുമല വരെയുളള വഴിയിൽ 14 കുരിശുകൾ സ്‌ഥാപിച്ചിരുന്ന സ്‌ഥലങ്ങളിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയാണ്‌ വിശ്വാസികൾ കുരിശുമലയിലെത്തിയത്‌.

കുരിശുമലയിൽ തകർക്കപ്പെട്ട കുരിശുകൾക്ക്‌ മുമ്പിൽ ജപമാല പ്രാർത്ഥനയും നടത്തിയാണ്‌ വിശ്വാസികൾ മടങ്ങിയത്‌. അതേ സമയം മന്ത്രിയും സി.സി.എഫും കുരിശുലയിലേക്ക്‌ പോകാൻ വിശ്വാസികൾക്ക്‌ അനുമതി നൽകിയെങ്കിലും വ്യാഴാഴ്‌ച വൈകിട്ടോടെ പരുത്തി പളളി റെയ്‌ഞ്ച്‌ ഓഫീസർ കുരിശുമലയിലേക്ക്‌ കടക്കരുതെന്ന്‌ കാണിച്ച്‌ റെക്‌ടർ ഡെന്നിസ്‌ മണ്ണൂരിന്‌ കത്ത്‌ നല്‍കിയിരുന്നു . കുരിശുമല സംരക്ഷണ സമിതി അംഗങ്ങളായ സുന്ദര്‍ രാജ്‌, ബൈജു, സജു, വിസിറ്റേഷൻ കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ എലിസബത്ത്‌ തുടങ്ങിയവർ പ്രാർത്ഥനകൾക്ക്‌ നേതൃത്വം നല്‍കി.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

8 hours ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

5 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago