നെയ്യാറ്റിന്‍കര : ചൊവ്വാഴ്‌ച പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വാഭാഗവും ബോണക്കാട് കുരിശുമലയില്‍ തകര്‍ക്കപ്പെട്ട കുരിശ് പരിശോധിക്കാനായി മലയില്‍ എത്തിയെങ്കിലും പരാതിക്കാരായ സഭാനേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല. കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പാലോട് സിഐക്ക് ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സഭാനേതൃത്വം പരാതി നല്‍കിയതെങ്കിലും രാവിലെ തന്നെ ഫോറന്‍സിക് സംഘവും പോലീസ് സംഘവും പരിശോധനകള്‍ ആരംഭിച്ചിരുന്നു
.
ആഗസ്റ്റ് 18 ന് കുരിശുമലയിലെ 2 കോണ്‍ഗ്രീറ്റ് കുരിശുകളും അള്‍ത്താര പീഠവും തകര്‍ത്തുമായി ബന്ധപ്പെട്ട് പരാതി നല്‍കി 3 മാസം പിന്നിടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് സംഘം സംഭവം പുറത്തായി പിറ്റേന്നാള്‍ പുലര്‍ച്ചെ തന്നെ കുരിശുമലയിലെത്തിയത് ദുരൂഹമാണെന്ന് സഭാനേതൃത്വം പറഞ്ഞു. ഫൊറന്‍സിക് സംഘം പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് 4 മണിയോടെയാണ് വിതുര വിട്ടതെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ മിന്നലേറ്റാണ് കുരിശ് തകര്‍ന്നതെന്ന് മാധ്യമങ്ങളെ പോലീസ് അറിയിച്ചതിലും ദുരൂഹതയുണ്ടെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടിച്ചേര്‍ത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.