Categories: Diocese

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ഓഗസ്റ്റ്‌ 31 ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ്‌ തകര്‍ത്തത്‌.

സ്വന്തം ലേഖകന്‍

ബോണക്കാട്‌ ; ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം ബിഷപ്‌ ധര്‍മ്മരാജ്‌ റസാലം ഡോ.വിന്‍സെന്റ്‌ സാമുവല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള തേക്കില്‍ തീര്‍ത്ത മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ . ഓഗസ്റ്റ്‌ 29 ന്‌ സെക്രട്ടറിയേറ്റ്‌ അനക്‌സില്‍ നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 31 ന്‌ സ്‌ഥാപിച്ച കുരിശാണ്‌ തകര്‍ക്കപ്പെട്ടത്‌. തകര്‍ക്കപ്പെട്ട കുരിശിന്റെ ചുവട്ടില്‍ കരി മരുന്നും പശയും വിശ്വാസികള്‍ കണ്ടെത്തി നിലവില്‍ 3 അടിപൊക്കമുളള കുരിശിന്റെ ഭാഗം മാത്രമാണുളളത്‌ . കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയില്‍ ബോംബ്‌ വച്ച്‌ തകര്‍ത്തെന്നുളള നിഗമനത്തിലാണ്‌ വിശ്വാസികളും സഭാനേതൃത്വവും.

കുരിശിന്റെ ബാക്കി ഭാഗം ചിന്നി ചിതറിയ നിലയിലാണ്‌. ഇന്നലെ വിശ്വാസികളില്‍ ചിലര്‍ കുരിശുമലയുടെ നെറുകയില്‍ എത്തുമ്പോഴാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. മന്ത്രിതല ചര്‍ച്ചക്ക്‌ ശേഷം സെപ്‌തബര്‍ 1 ന്‌ കുരിശുമലയില്‍ തല്‍സ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവ്‌ വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ടത്‌.

വിശ്വാസികള്‍ക്ക്‌ കുരിശുമലയില്‍ പോകുന്നതിന്‌ കോടതി വിലക്കുകളെന്നും പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ 3 മാസമായി വിശ്വാസികളെ കുരിശുമലയിലേക്ക്‌ പോകുന്നതിന്‌ വിലക്ക്‌ കല്പിക്കുന്ന നിലപാടാണ്‌ വനംവകുപ്പിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടുളളത്‌. കുടാതെ മന്ത്രി തല ചര്‍ച്ചയില്‍ കുരിശുമല റെക്‌ടറായിരുന്ന സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നിനെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുന്നതിന്‌ ധാരണയായെങ്കിലും കുടുതല്‍ വിശ്വാസികളെ  കേസുകളില്‍ കുടുക്കുന്ന നിലപാടുമായാണ്‌ പരുത്തിപ്പളളി റേഞ്ച് ഓഫീസര്‍ മുന്നോട്ട്‌ പോയത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ബോണക്കാട് പളളിയിലെ വിശ്വാസിയായ പ്രിന്‍സിനെ പാലോട്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്‌തിട്ടുളള കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ഓഗസ്റ്റില്‍ കുരിശും അള്‍ത്താരയും തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ കൊടുത്തിരുന്ന ഒരൊറ്റ പരാതിക്കും പോലീസോ വനംവകുപ്പോ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കുരിശ്‌ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ നാളെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ രാവിലെ 9 ന്‌ അടിയന്തര യോഗം ബിഷപ്‌സ്‌ ഹൗസില്‍ ചേരും കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണുര്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌പയസ്‌ലിന്‍ കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago