Categories: Kerala

ബോണക്കാട്ടിലെ കുരിശിനെ തകര്‍ത്ത സംഘി ഇടുക്കിയിലും പണി തുടങ്ങി കൂട്ടിന് വര്‍ഗ്ഗീയ ചാനല്‍ ജനവും

ബോണക്കാട്ടിലെ കുരിശിനെ തകര്‍ത്ത സംഘി ഇടുക്കിയിലും പണി തുടങ്ങി കൂട്ടിന് വര്‍ഗ്ഗീയ ചാനല്‍ ജനവും

സ്വന്തം ലേഖകൻ

നെയ്യാറ്റിന്‍കര: ബോണക്കാട്ടില്‍ 65 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശിനെ കൈയ്യേറ്റക്കുരിശായി ചിത്രീകരിച്ച് ബോംബ് വച്ച് തകര്‍ത്തെറിഞ്ഞ വര്‍ഗ്ഗീയവാദികള്‍ വീണ്ടും ഇടുക്കി കണയങ്കവയലിലെ കുരിശുമലക്കെതിരെയാണ് കൈയ്യേറ്റമെന്ന് പ്രചരിപ്പിച്ച് എത്തിയിരിക്കുന്നത്.

2 വര്‍ഷം മുമ്പ് ഇതേ വര്‍ഗ്ഗീയവാദികള്‍ സംഘിചാനലായ ജനത്തിനെ കൂട്ടുപിടിച്ച് ശശികലക്കൊപ്പം ബോണക്കാടിലെത്തി. തുടര്‍ന്ന്, മാസങ്ങള്‍ക്കകം വനം വകുപ്പിലെ വര്‍ഗ്ഗീയവാദികളെ കൂട്ട് പിടിച്ച് ആദ്യം കോണ്‍ഗ്രീറ്റ് കുരിശിനെ യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുകയും, സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥാപിച്ച മരക്കുരിശിനെ ബോംബ് വച്ച് തകര്‍ക്കുകയും ചെയ്തു. എന്നാല്‍, ഇതിനെല്ലാം മൗനാനുവാദം നല്‍കിയ സര്‍ക്കാര്‍ ഒടുവിന്‍ വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയെ പോലീസിനെകൊണ്ട് അടിച്ചൊതുക്കാനും ശ്രമിച്ചു. അപ്പോഴും, 65 വര്‍ഷം വിശ്വാസികള്‍ ചൈതന്യത്തോടെ കണ്ടിരുന്ന കുരിശ് തകര്‍ക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കൊപ്പം കണ്ണടച്ച് നിന്നിരുന്ന വനം വകുപ്പ് മന്ത്രി കെ.രാജു.

തങ്ങൾ വിശ്വാസികളുടെ പക്ഷത്താണെന്ന് മതമേലദ്ധ്യക്ഷന്‍മാരെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് സഭക്കെതിരെ കളികള്‍ ഓരോന്നായി പുറത്തെടുത്ത് ലക്ഷക്കണക്കിന് വിശ്വാസികളുടെ ആശ്രയമായിരുന്ന കുരിശുമലയെ തകര്‍ത്തത്. അതേ രീതിയില്‍ തന്നെയാണ് സംഘപരിവാര്‍ വീണ്ടും ശബരിമലയുടെ പേരു പറഞ്ഞ് മകരജോതി കാണാനെത്തുന്നവര്‍ക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശുകള്‍ തടസമാണെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

എന്നാല്‍, ഈ വാര്‍ത്തയില്‍ കുരിശിനു സമീപത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ക്ഷേത്രം നിയമാനുസൃതം ഉളളതാണെന്നും സംഘിചാനല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, എന്തൊരു വിരോധാഭാസം. 1956-ല്‍ സ്ഥാപിതമായ തീര്‍ത്ഥാടനകേന്ദ്രത്തെയാണ് കൈയ്യേറ്റം എന്ന പേരില്‍ സംഘപരിവാര്‍ അധിക്ഷേപിക്കുന്നത്.

ബോണക്കാട് കുരിശിനെ സംഘപരിവാര്‍ തകര്‍ത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കേരളത്തിലെ ഇടതുപക്ഷ സൈബര്‍ പോരാളികള്‍ കളിയാക്കിയിരുന്നു. എന്നാല്‍, വിശ്വാസിയുടെ കുരിശുകള്‍ ഓരോന്നായി തകര്‍ക്കാനുളള സംഘപരിവാറിന്‍റെ ശ്രമമാണ് ഇതെന്ന് കാലം തെളിയിക്കുകയാണ്. ഇത് സംഘപരിവാറിന്‍റെ ‘വിശ്വാസത്തിനെതിരെയും ക്രൈസ്തവനെതിരെയുമുളള കാഹളമാണെ’ന്ന് പാവം വിശ്വാസി അറിഞ്ഞ് തുടങ്ങുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരിക്കും എന്ന് ഓർത്താൽ നന്ന്.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago