സ്വന്തം ലേഖകൻ
മുംബൈ: ലൈംഗിക പീഡനത്തിനിരയായവരുടെ കൂടെ ഐക്യദാർഢ്യ പ്രഖ്യാപനവുമായി മുംബൈയിലെ കത്തോലിക്കർ ഒത്തുകൂടി. മേയ് ഒന്നിന് മുംബൈയിലെ ആറ് സ്ഥലങ്ങളിലായാണ് ഇത്തരത്തിലുള്ള ഒത്തുകുടലുകൾ സംഘടിപ്പിച്ചത്.
“Because we care” എന്ന പേരിലാണ് കൂട്ടായ്‌മ സംഘടിപ്പിച്ചത്. പരിപാടിയിൽ 1,000-ലധികം പേർ പങ്കെടുത്തു.
ഈ കൂടായ്മ സംഘടിപ്പിച്ചത് ബോംബെ അതിരൂപതയിലെ ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു.
പ്രാർഥനയും സാംസ്‌കാരിക സമ്മേളനവും ആയിരുന്നു പ്രധാന പരിപാടികൾ. അതുപോലെ തന്നെ, കേന്ദ്ര വനിതാ – ശിശു വികസനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സമർപ്പിക്കുന്നത്തിനുള്ള മെമ്മോറാണ്ടത്തിനായി ഒരു സിഗ്നേച്ചർ കാമ്പയിനും ആരംഭിച്ചു.
രാജ്യം നേരിടുന്ന വർധിച്ച് വരുന്ന അതിക്രമങ്ങൾക്കും രാഷ്ട്രീയ ധ്വംസന സാഹചര്യങ്ങൾക്കും ഇടയിൽ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു കൂടായ്മയുടെ ലക്ഷ്യം.
സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ഉറപ്പുവരുത്തേണ്ട അത്യാവശ്യസാഹചര്യം ഇന്ത്യയിൽ ഉണ്ടെന്ന് കൂടായ്‌മ ഓർമ്മിപ്പിക്കുന്നു. “സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധർ” എന്ന പ്രതിജ്ഞയോടെയായിരുന്നു കൂടായ്‌മകൾ അവസാനിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.