അനില് ജോസഫ്
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയപ്പോൾ വിശ്വാസികൾക്കെതിരെയു
മൂന്നുമാസത്തിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ നൽകുന്നതിനാണ് സംസ്ഥാന പോലീസ് മേധാവിയോട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിട്ടിരിക്കുന്നത്.
ജനുവരി അഞ്ചിനായിരുന്നു ബോണക്കാട് കുരിശുമലയിലേക്ക് നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നേതൃത്വത്തിൽകുരിശുയാത്ര സംഘടിപ്പിച്ചത്.
കുരിശുയാത്ര പുറപ്പെട്ടപ്പോൾ പോലീസിന്റെ ഒത്താശയോടെ സാമൂഹികവിരുദ്ധർ വിശ്വാസികളെ അസഭ്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും പോലീസ് വിശ്വാസികളെ നിഷ്കരുണം തല്ലിച്ചതച്ചതായും കാണിച്ച് ബോണക്കാട് റെക്ടർ ഫാ. ഡെന്നീസ് മന്നൂർ കമ്മീഷനിൽ പരാതി സമർപ്പിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥനാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കി കമ്മീഷൻ മുൻപാകെ ഹാജരാക്കിയത്.
സംഭവവുമായി ബന്ധമില്ലാത്ത ഒരു പോലീസുദ്യോഗസ്ഥനാണ് ഹർജിയിലെ ആരോപണങ്ങളെപ്പറ്റി അന്വേഷിച്ച് കമ്മീഷൻ മുൻപാകെ റിപ്പോർട്ട് നൽകേണ്ടിയിരുന്നതെന്നും
ഇൗ സാഹചര്യത്തിലാണ് ഐ.ജി. റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവം അന്വേഷിക്കാൻ കമ്മീഷൻ ഉത്തരവായത്.
ഐ.ജി.യുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുന്നതാണെന്ന് കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ ഉത്തരവിൽ പറയുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.