Categories: Vatican

ബെല്‍ജിയം രാജകുടുംബം ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി

ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും രാജകുടുംബവുമായി ചര്‍ച്ച നടത്തി.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : പരിശുദ്ധ സിംഹാസനവും ബെല്‍ജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്ത് ഫ്രാന്‍സിസ് പാപ്പായും, ബെല്‍ജിയം രാജകുടുംബവുമായുള്ള കൂടിക്കാഴ്ച നടന്നു .

വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ബെല്‍ജിയം രാജാവ് ഫിലിപ്, അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി രാജ്ഞി മത്തില്‍ദ് എന്നിവരെ അപ്പസ്തോലിക കൊട്ടാരത്തില്‍ സ്വീകരിച്ച പാപ്പാ ഇരുവരുമായും ഏതാണ്ട് ഇരുപത് മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിലേര്‍പ്പെട്ടു.

പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, വത്തിക്കാനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള കാര്യദര്‍ശി, ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും രാജകുടുംബവുമായി ചര്‍ച്ച നടത്തി.

പാപ്പായുമായുള്ള സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങളും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടു.

ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ച് നടന്ന സംഭാഷണത്തില്‍, ആഫ്രിക്ക നേരിടുന്ന പ്രശ്നങ്ങള്‍, ഉക്രൈനിലെ യുദ്ധം, ജനതകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും പരാമര്‍ശിക്കപ്പെട്ടു.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

20 hours ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

7 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago