അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: വിദ്യാഭ്യാസ വർഷം 2019-2020-ന്റെ ഭാഗമായി വിദ്യാർത്ഥി കേന്ദ്രകൃതമായി ബി.സി.സി. കളിൽ നടത്തുന്ന പരിപാടികളിലൂടെ നമ്മുടെ സമുദായത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നത് ലക്ഷ്യം വച്ച് ഓരോ ബി.സി.സി. യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 അംഗ റിസോഴ്സ് ടീമിന്റെ ഇടവകതല പരിശീലനം 2019 മാർച്ച് 3- ന് വൈകുന്നേരം 3 മണിക്ക് വെൺകുളം ദിവ്യകാരുണ്യ ദൈവാലയത്തതിൽ വച്ച് നടത്തി. കണ്ണറവിള പരിശുദ്ധാത്മ ദേവാലയവും, കഞ്ഞിരംകുളം ഫ്രാൻസിസ് അസീസി ദേവാലയവും സംയുക്തമായാണ് ഈ പരിശീലനപരിപാടി സംഘടിപ്പിച്ചത്.
ഇടവകവികാരി ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ പരിശീലനപരിപാടി ഉദ്‌ഘാടന യോഗത്തിൽ ബോർഡ് ഫോർ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ.ജോണി.കെ.ലോറൻസ് ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 1 മുതൽ പ്രത്യേക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നുവെന്നും. ‘നവദർശനം’ എന്ന പേരിൽ പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾക്കായുള്ള പ്രവർത്തനത്തിന്റെ ആദ്യഘട്ടം നടക്കുമെന്നും ബോർഡ് ഫോർ എഡ്യൂക്കേഷൻ ഡയറക്ടർ അറിയിച്ചു. മാർച്ച് 31-ന് ഇടവകകളിൽ ഇടവക വികാരിയുടെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ പ്രോഗ്രാം ബി.സി.സി.കളിൽ ശക്തമായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കുട്ടിയെ പഠിപ്പിക്കുക അവനെ കൈപിടിച്ചു ഉയർത്തുക’ എന്ന ലക്ഷ്യം നാം മറന്നു പോകരുതെന്നും അച്ചൻ ഓർമിപ്പിച്ചു. മൂന്നു ഇടവകകളിൽ നിന്നുമായി 105 പേർ പങ്കെടുത്തു.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.