Categories: Vatican

മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണം; ഫ്രാൻസിസ് പാപ്പാ

മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണം; ഫ്രാൻസിസ് പാപ്പാ

സി. റൂബിനി സി.റ്റി.സി.

വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ നയിക്കുന്നവൻ ജ്ഞാനം സ്വന്തമാക്കിയിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചയുള്ള പതിവ് കൂടിക്കാഴ്ചയ്ക്കായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

നയിക്കുന്നവൻ ജ്ഞാനമില്ലാത്തവനാണെങ്കിൽ, നയിക്കുന്നവനെ വിശ്വസിക്കുന്ന ജനങ്ങൾക്കു അപകടം സംഭവിക്കും. അതുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെയും, അധികാരത്തിന്‍റെയും മേഖലകളിൽ തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നവര്‍, അതായത് ആത്മാക്കളുടെ അജപാലകർ, സമൂഹാധികാരികൾ, നിയമം നിർമ്മിക്കുന്നവർ, മാതാപിതാക്കൾ, തുടങ്ങിയവർ അവരുടെ പ്രധാനപ്പെട്ട കര്‍ത്തവ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ശരിയായ പാതകളെ വിവേചിച്ചറിയാനും അതിലൂടെ ജനങ്ങളെ നയിക്കാനും യേശു നൽകുന്ന പ്രചോദനം തിരിച്ചറിയാൻ ശ്രമിക്കണമെന്നും പാപ്പാ പറഞ്ഞു.

മറ്റുള്ളവരെ നിരീക്ഷിച്ച് അവരുടെ കുറവുകളെ തിരുത്താൻ ശ്രമിക്കുമ്പോൾ, നമ്മുടെ പോരായ്മകളെ കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കണമെന്നും, എനിക്ക് കുറവുകളില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെങ്കിൽ മറ്റുള്ളവരെ വിധിക്കാനും തിരുത്താനും എനിക്ക് സാധിക്കുകയില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമുക്കെല്ലാവർക്കും കുറവുകളുണ്ട്. മറ്റുള്ളവരെ വിധിക്കുന്നതിന് മുമ്പ് നാം നമ്മുടെ കുറവുകളെ കുറിച്ച് ബോധവാന്മാരായിരിക്കുന്നത് ജ്ഞാനത്തോടെ പ്രവർത്തിക്കുവാൻ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago