
സ്വന്തം ലേഖകന്
നെയ്യാറ്റിന്കര ; നെയ്യാറ്റിന്കര ലത്തീന് രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് പിതാവ് മെത്രാഭിഷേക വാര്ഷിക നിറവില് .1996 നവംബര് 1 നാണ് നെയ്യാറ്റിന്കര രൂപതയുടെ പ്രഥമ മെത്രാനായി അഭിവന്ദ്യ വിന്സെന്റ് സാമുവല് പിതാവ് അഭിഷിക്തനായത്. നെയ്യാറ്റിന്കര രൂപതയില് ആറയൂര് ഇടവകയിലുളള സാമുവല് റോസമ്മ ദമ്പതികളുടെ മൂന്നാമെത്ത മകനായാണ് അഭിവന്ദ്യ പിതാവിന്റെ ജനനം . 1967 ല് എസ്എസ്എല്സി പാസായശേഷം 2 വര്ഷക്കാലം മൈനര് സെമിനാരിയില് നിന്ന് പ്രാഥമിക വൈദിക പരിശീലനം നേടി . 1969 ല് ആലുവ പൊന്തിഫിക്കല് സെമിനാരിയില് നിന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1975 ല് പാളയം സെന്റ് ജോസഫ് കത്തീഡ്രലില് വച്ച് പീറ്റര് പെരേര പിതാവില് നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മൂങ്ങോട് (ആറ്റിങ്ങല്) , തെക്കെകൊല്ലംകോട് , പാലപ്പൂര് ,കൊണ്ണിയൂര് , പാളയം , അന്തിയൂര്ക്കോണം,മുളളുവിള തുടങ്ങിയ ഇടവകകളില് സേവനം അനുഷ്ടിച്ചു.
1987 ല് റോമിലെ ഊര്ബന് സര്വ്വകലാശാലയില് നിന്നും ഡോക്ടറേറ്റ് ഇന് സേക്രട്ട് തിയോളജി കരസ്ഥമാക്കിയ പിതാവ് ആലുവ പൊന്തിഫിക്കല് സെമിനാരിയില് പ്രൊഫസറായും വൈസ് റെക്ടറായും സേവനമനുഷ്ടിച്ചു. 1996 ല് ജോണ് പോള് രണ്ടാമന് മാര്പ്പാപ്പ നെയ്യാറ്റിന്കര രൂപതയുടെഷ പ്രഥമ ഇടയനായി അഭിവന്ദ്യ പിതാവിനെ നിയമിച്ചു. 1996 നവംബര് 1 ന് മെത്രാനായി അഭിഷിക്തനായ പിതാവ് 1996 നവംബര് 5 നാണ് തന്റെ അജപാലന ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്തത്. രൂപതാ മക്കളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്ത്തിക്കുന്ന പിതാവ് കേരളാ കാത്തലിക് ബിഷപ്സ് കൗണ്സില് യൂത്ത് കമ്മിഷന് ചെയര്മാന് , കെആര്എല്സിബിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള് വഹിച്ചിട്ടുണ്ട്. നിലവില് അഭിവന്ദ്യ പിതാവ് കെസിബിസി വൊക്കേഷന് കമ്മിഷന് ചെയര്മാനാണ്.
അഭിവന്ദ്യ വിന്സെന്റ് സാമുവല് പിതാവിന് വോക്സ് ഓണ് ലൈന് എഡിറ്റോറിയല് വിഭാഗത്തിന്റെ ഒരായിരം മെത്രാഭിഷേക വാര്ഷിക മംഗളങ്ങള്…
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന് സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില് ജോസഫ് വത്തിക്കാന് സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന് കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.