സ്വന്തം ലേഖകൻ
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അസാന്നിധ്യത്തിൽ മോൺ. മാത്യു കോക്കാടത്തിന് ജലന്ധര്‍ രൂപതയുടെ ചുമതല. ആരോപണസംബന്ധമായ ചോദ്യം ചെയ്യലിന് കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണിത്.
കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ അത്യാവശ്യം കാര്യങ്ങൾ ക്രമീകരിക്കുന്നതിനായാണ് ഈ നിയമനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ് രൂപതാംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
വികാരി ജനറാൾ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടംത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണപരമായ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മോണ്‍സിഞ്ഞോര്‍ മാത്യു കോക്കാടത്തെ സഹായിക്കാനായി ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
ഇതുവരെയും നൽകിയ സഹായങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം, എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും സർക്കുലറിലുടെ ബിഷപ്പ് ആവശ്യപ്പെടുന്നുണ്ട്.
രൂപതാ അഡ്മിനിസ്ട്രേറ്റർ അല്ല മറിച്ച്, ബിഷപ്പിന്റെ അഭാവത്തിൽ രൂപതയുടെ കാര്യങ്ങൾ നിർവഹിക്കുന്ന താൽക്കാലിക ചുമതലക്കാരനാണ് വികാരി ജനറലായ മോൺ. മാത്യു കോക്കാടം.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.