ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പിലിനെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ബിഷപ്പ് ജോസഫ് കരിയിൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി മോൺ.ഷൈജു പരിയാത്തുശ്ശേരി പ്രവർത്തിച്ചു വരികയായിരുന്നു.
കൊച്ചി രൂപതയുടെ വികാരി ജനറലായി മോൺ. ഷൈജു പരിയാത്തുശ്ശേരിയെ ബിഷപ്പ് ജെയിംസ് നിയമിച്ചു. വത്തിക്കാൻ പുതിയ രൂപതാ അദ്ധ്യക്ഷനെ നിയമിക്കുന്നതുവരെ തന്റെ കടമ നിറവേറ്റാൻ എല്ലാ രൂപതാംഗങ്ങളുടെയും സഹകരണം പിതാവ് അഭ്യർത്ഥിച്ചു.
ആലപ്പുഴ രൂപതയുടെ മാതൃരൂപതയായ കൊച്ചി രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ നിയമിതനാകുന്നത് ചരിത്ര നിയോഗമാകാം. ആലപ്പുഴ രൂപതാ അദ്ധ്യക്ഷനായികൊണ്ടുതന്നെയാണ് അദ്ദേഹം തന്റെ പുതിയ ചുമതല വഹിക്കുന്നത്.
1542-ലാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ ഈശോ സഭാ വൈദികർ കൊച്ചിയിലെത്തിയത്. പോൾ നാലാമൻ പാപ്പായുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് ദേവാലയം കത്തീഡ്രൽ ആയി. ആദ്യകാലത്ത് രൂപതയുടെ അതിർത്തി പടിഞ്ഞാറ് മലബാർ തീരം മുതൽ കിഴക്ക് കൊറോമാണ്ടൽ തീരം വരെയും മദ്രാസിനു സമീപമുള്ള പാലാൽ നദി വരെയും ആയിരുന്നു. മധുര, കർണ്ണാടക, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു.
ദോം ജോർജ്ജ് തെമുദ്രോ ആയിരുന്നു ആയിരുന്നു രൂപതയുടെ ആദ്യമെത്രാൻ. 1576 മുതൽ 1578 വരെ ദോം ഹെന്രിക്ക് വോരയായിരുന്നു മെത്രാൻ. 1580 മുതൽ 1588 വരെ മെത്രാനായിരുന്ന ദേം മത്തേവൂസ് ദേ മെദീന ഫോർട്ടുകൊച്ചി മുതൽ കന്യാകുമാരി വരെയുള്ള തീരപ്രദേശത്ത് 19 പള്ളികളും ഒപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ഉദയംപേരൂർ സുന്നഹദോസ് നടക്കുന്ന സമയത്ത് ദോം അന്ത്രയ ദെസാന്ത ആയിരുനു രൂപതാമെത്രാൻ.
1906 ജനുവരി 9-ന് പോൾ അഞ്ചാമൻ പാപ്പാ കൊച്ചിരൂപതയെ വിഭജിച്ച് മൈലാപ്പൂർ രൂപത സ്ഥാപിച്ചു. അതോടെ കൊറോമാണ്ടൽ തീരം, ഒറീസ, ബംഗാൾ, ബർമ്മ തുടങ്ങിയ പ്രദേശങ്ങൾ മൈലാപ്പൂരിന്റെ കീഴിലായി മാറി. രൂപതയുടെ തലപ്പള്ളികൾ അഥവാ രൂപതയ്ക്ക് മുൻപ് സ്ഥാപിച്ച ഇടവകകൾ എന്നറിയപ്പെടുന്നതു മൂന്ന് പള്ളികളാണ്: (1) “മട്ടാഞ്ചേരി” ജീവമാതാ പള്ളി, (2) “ഇടക്കൊച്ചി” സെന്റ് ലോറൻസ് പള്ളി, (3) “മുണ്ടംവേലി” സെന്റ് ലൂയീസ് പള്ളി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.