സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ വിജയകരമായി “ബിബ്ക്യാറ്റ് സംഗമം – 2018” സംഘടിപ്പിച്ചു. ക്ലാസുകളും പൊതുസമ്മേളനവുമായി “ബിബ്ക്യാറ്റ് സംഗമം” വേറിട്ടൊരു അനുഭവമാക്കി നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ.
ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച “ബിബ്ക്യാറ്റ് സംഗമം” 3.30-ന് ആരംഭിച്ച പൊതുസമ്മേളനത്തോടെ അവസാനിച്ചു. രൂപതയിലെ 11ഫൊറോനകളിലെ 247 വചനബോധന യൂണിറ്റുകളിൽ നിന്നായി 385-ലധികം പേര് പങ്കെടുത്തു.
ഓരോ വചനബോധന യൂണിറ്റിലെയും ഹെഡ്മാസ്റ്റർ; പി.ടി.എ. പ്രസിഡന്റ്; ലോഗോസ് ക്വിസ്, സാഹിത്യസമാജം കൺവീനർമാർ; ലൈബ്രറിയൻ, സ്കൂൾ ലീഡർ, സഹലീഡർ തുടങ്ങിയവരാണ് പങ്കെടുത്തത്.
തിരുവനന്തപുരം അതിരൂപതാ പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അധ്യാപകർക്ക് “മതബോധനവും, നവസുവിശേഷവത്ക്കരണവും – വചനബോധനത്തിലെ പ്രായോഗിക നിർദ്ദേശങ്ങൾ” എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. മതബോധന കുട്ടികൾക്കുള്ള ക്ലാസ്സ് ഫാ. കിരൺ രാജ് കൈകാര്യം ചെയ്തു.
തുടർന്ന്, 2.00 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന് പാസ്റ്ററൽ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.നിക്‌സൺ രാജ് അദ്യക്ഷനായിരുന്നു. സമ്മാനങ്ങളും മത്സരങ്ങളുമല്ല, ജീവിതത്തിൽ വിശ്വാസ വളർച്ചയാണ് പ്രധാനമെന്ന് റവ.ഡോ.നിക്‌സൺ രാജ് ഓർമ്മിപ്പിച്ചു.
പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനകർമ്മവും നിർവഹിച്ചത് രൂപതാ വികാരി ജനറലും രൂപതാ കോ-ഓർഡിനേറ്ററുമായ മോൺ. ജി. ക്രിസ്തുദാസ് ആയിരുന്നു. വിശ്വാസമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്വം വചനബോധനത്തിനുണ്ടെന്ന് മോൺസിഞ്ഞോർ ആഹ്വാനം ചെയ്തു. തുടർന്ന്, രൂപതാ പരീക്ഷ, ലോഗോസ് ക്വിസ്, ബൈബിൾ ക്വിസ്, മികച്ച മാഗസിൻ തുടങ്ങിയവയുടെ സമ്മാനദാനവും നിർവഹിച്ചു.
രൂപതാതല വചനബോധന പരീക്ഷയുടെ എവർ റോളിങ് ട്രോഫിയ്ക്കും ബൈബിൾ ക്വിസ് ഒന്നാം സ്ഥാനത്തിനും നെയ്യാറ്റിൻകര ഫെറോന അർഹരായി.
പൊതുസമ്മേളനത്തിന് സ്വാഗതം വചനബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്റ്റഫറും, ആശംസകൾ പത്തനാവിള ഇടവക പി.ടി.എ. അംഗം ശ്രീ. ജയപ്രസാതും, കുട്ടികളെ പ്രതിനിധീകരിച്ച് കുളത്തുർ ഇടവകയുടെ കുമാരി അഞ്ജിതയും, നന്ദി രൂപതാ വചനബോധന ആനിമേറ്റർ ശ്രീ. ആഗസ്ത്യനും അർപ്പിച്ചു.
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…
This website uses cookies.