
അനിൽ ജോസഫ്
ബാലരാമപുരം: ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് ബക്തി സാന്ദ്രമായ തുടക്കം. ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറന്‍സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തീര്‍ഥാടന ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപതാ മോണ്‍.ജയിംസ് കുലാസ് വചന സന്ദേശം നല്‍കി.
തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ ജപാല ലിറ്റനി ദിവ്യബലി എന്നിവ ഉണ്ടാവും. ജനുവരി 20 ന് വൈകിട്ട് 6 ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
25 ന് വൈകിട്ട് 6 ന് നടക്കുന്ന ആഘോഷമായ ദിവ്യബലക്ക് തിരുവനന്തപുരം വിശ്വപ്രകാശം സെന്‍റ്രല്‍ സ്കൂള്‍ മാനേജര്‍ ഡോ.ഗ്ലാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെ ദിവ്യകാരുണ്യ പ്രദക്ഷിണം തുടര്‍ന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാളിന്‍റെ സമാപന ദിനത്തില്‍ വൈകിട്ട് 6 ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന് കൊടിയിറക്ക്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.