ജോസ് മാർട്ടിൻ
ബംഗളൂരു/ദേവനഹള്ളി: മഹിമാ ബെഡയിലുള്ള യേശുവിന്റെ രൂപവും, കൽകുരിശുകളും നാലാം തീയതി ഉച്ചക്ക് ഒരു മണിയോടെ അധികൃതർ പൊളിച്ചുമാറ്റി. സംഭവത്തെ ബാംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാടോ അപലപിച്ചു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ബംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ മാറി തൊണ്ടസാഗര ഹള്ളിയിലാണ് 20 വർഷം പഴക്കമുള്ള കൽക്കുരിശും, യേശുവിന്റെ രൂപവും സ്ഥാപിച്ചിരുന്നത്. നിയമവിരുദ്ധമായാണ് ഇവിടെ ആരാധനാലയം നിർമ്മിച്ചിരിക്കുന്നതെന്നും, യേശുവിന്റെ രൂപം പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.
തുടർന്ന് അധികാരികൾ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് യേശുവിന്റെ രൂപവും കൽക്കുരിശുകളും പൊളിച്ചു മാറ്റിയത്. ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനയ്ക്കും സിമിത്തേരിക്കുമായി കർണാടക സർക്കാർ സൗജന്യമായി വിട്ടുനൽകിയ നാലര ഏക്കർ സ്ഥലത്താണ് 12 അടി ഉയരമുള്ള യേശുവിന്റെ രൂപം ഉൾപ്പെടെ സ്ഥാപിച്ചിരുന്നത്. ബാംഗ്ലൂർ അതിരൂപതയിലെ വിശ്വാസികൾ ഈസ്റ്റർ-നോയമ്പ് കാലത്ത് കുരിശിന്റെ വഴി നടത്തിയിരുന്നു.
അധികൃതരുടെ ഈ നടപടിയെ ബംഗളൂരു അതിരൂപത ശക്തമായി അപലപിച്ചു. കൂടാതെ, പൊളിച്ചു മാറ്റിയ രൂപവും, കുരിശുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ബംഗളൂരു അതിരൂപത സർക്കാരിനോട് ആവശ്യപ്പെട്ടു.
തദ്ദേശവാസികൾ ക്രിസ്ത്യൻ സമൂഹവുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ വളരെ രമ്യതയിലാണ് ഇവിടെ കഴിയുന്നതെന്നും, ലോക്കൽ പോലീസ് ജെ.സി.ബി. ഉപയോഗിച്ചാണ് രൂപവും, കുരിശിന്റെ വഴിയുടെ പതിനാലു സ്ഥലങ്ങളും തകർത്തതെന്നും ജെ.കാന്തരാജ് പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തെ സംബന്ധിച്ച് വളരെയേറെ വേദനിപ്പിക്കുന്ന വിഷയമാണെന്നും, ഭൂമി വിട്ടു നൽകിയ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ക്രിസ്ത്യൻ സമൂഹത്തെ ഏറെ ദു:ഖിപ്പിച്ചുവെന്നും, നിയമപരമായി നേരിടുമെന്നും കാന്തരാജ് കൂട്ടിച്ചേർത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.