Categories: Kerala

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ഡോ. ജോയ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരിളുമായി പാപ്പായുടെ ചിത്രവും വഹിച്ചുകൊണ്ട്, പരിശുദ്ധ പിതാവിന്റെ മൃതസംസ്ക്കാരദിന സായാഹ്നത്തിൽ ഫ്രാൻസിസ് പാപ്പയുടെ വിലാപയാത്രയെ അനുസ്മരിപ്പിച്ച് ജനങ്ങൾ നടത്തിയ സായാഹ്നദിന പ്രദക്ഷിണം വ്യത്യസ്ത അനുഭവമാക്കി.

തുടർന്ന് പാപ്പാ നഗറിൽ പരേതാത്മ പ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. എല്ലാ ജീവജാലങ്ങൾക്കുമുള്ള പൊതു ഭവനമാണ് ഭൂമി എന്ന ഫ്രാൻസിസ്പാപ്പായുടെ സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ടുള്ളതായിരുന്നു മോൺഞ്ഞോറിന്റെ ഉദ്ഘാടന സന്ദേശം. സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ സ്നേഹിച്ച മിഷനറിയായ പാപ്പായെ അനുസ്മരിക്കുവാൻ പാപ്പാ നഗറിലെ തെരുവോരത്ത് തന്നെ അനുസ്മരണം സംഘടിപ്പിക്കുന്നതിനുള്ള ഔചിത്യം മഹത്തരമാണെന്ന് ഫ്രാൻസിസ് പാപ്പായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ പി. ജെ. ജെ. ആൻറണി പറഞ്ഞു, ക്രൈസ്തവർ മാത്രമല്ല എല്ലാ മതസ്ഥരും, ഫ്രാൻസിസ് പാപ്പയെ സ്നേഹിക്കുന്നതായി അമ്പലപ്പുഴ എസ്.എൻ.ഡി.പി.യൂണിയൻ കൗൺസിലർ പി കെ സോമൻ പറഞ്ഞു.

ജോയി സാക്സിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ ക്വയർഅംഗങ്ങളായ സിസ്റ്റർ ലിൻഡാ, എഡ്നാ, ടാനിയ, സെബാസ്റ്റ്യൻ റോബിൻ എന്നിവർ പേപ്പൽ ആന്തം ആലപിച്ചപ്പോൾ ജനങ്ങൾ പാപ്പായുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അന്തിമോപചാരം അർപ്പിച്ചു.

ജോയി സാക്സ്, ലിജി സെബാസ്റ്റ്യൻ, മധു മധുരിമ, അജി, രാജീവ്, സിസ്റ്റർ പുതേൻസിയ, സിസ്റ്റർ അംബി, ഡെന്നി ആൻറണി, സെബാസ്റ്റ്യൻ കെ. സേവ്യർ, ജോസഫ്, ലീമ, ജാൻസി, ക്ലീറ്റസ് വെളിയിൽ, ഉദയപ്പൻ, എ. കെ. സെബാസ്റ്റ്യൻ ഫിലിപ്പ് തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

1986 ൽ ജോൺപോൾ രണ്ടാമൻ പാപ്പാ ഇന്ത്യ സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി അന്ന് നാമകരണം ചെയ്തതാണ് കുതിരപ്പന്തയിലെ പാപ്പാ നഗർ. ബസ്റ്റോപ്പ് ആയി അംഗീകരിച്ചിട്ടുള്ള ഇവിടം എന്ന് ജാതി മത ഭേദമെന്യേ ഒരുമയോടെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക കേന്ദ്രം കൂടിയാണ്.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago