
ജോസ് മാർട്ടിൻ
ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ രൂപതയിൽ തുടക്കം കുറിച്ചതിന്റെ ഭാഗമായി രൂപതയിലെ വെള്ളാപ്പള്ളി പള്ളിയിൽനിന്നും ഭദ്രാസന ദൈവാലയമായ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിലേക്ക് നടന്ന റാലിയിൽ രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുമായി ആയിരങ്ങൾ പങ്കെടുത്തു.
തുടർന്ന്, കത്തീഡ്രലിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയിൽ രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, രൂപതാ ചാൻസിലർ ജൂഡ് അറയ്ക്കൽ, ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ.പോൾ അറക്കൽ തുടങ്ങി രൂപതയിലെ ഫറോനാ വികാരിമാരും, ഇടവക വികാരിമാരും സഹകാർമ്മികരായിരുന്നു.
തിരുസഭയുടെ പാരമ്പര്യമനുസരിച്ച്, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ഓരോ ഇരുപത്തി അഞ്ച് വർഷത്തിലും എല്ലാ വിശ്വാസികൾക്കും പ്രത്യാശയിൽ നവീകരിക്കപ്പെടാനുള്ള അവസരമായി പരിശുദ്ധ സിംഹാസനം പ്രഖ്യാപിക്കാറുണ്ട്, ഈ വർഷം സ്പേസ് നോൺ കൺഫ്യൂഡിറ്റ്” എന്ന പേപ്പൽ ബുളയിലൂടെ (പ്രതീക്ഷ നിരാശപ്പെടുത്തുന്നില്ല) ക്രിസ്മസ് രാവിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നു കൊണ്ട് ജൂബിലി വർഷത്തെ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചു, അതോടൊപ്പം ഡിസംബർ 29-ന് ഞായറാഴ്ച എല്ലാ കത്തീഡ്രലുകളിലും, കോ-കത്തീഡ്രലുകളിലും രൂപതാ ബിഷപ്പുമാർ ജൂബിലി വർഷത്തിന് തുടക്കം കുറിച്ച് ദിവ്യബലി അർപ്പിക്കണമെന്നും തന്റെ പേപ്പൽ ബുള്ളയിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, വിശുദ്ധ പൗലോസ് അപ്പോസ്തലനെ ഈ പ്രത്യേക വർഷത്തിന്റെ വഴികാട്ടിയായി സ്വീകരിച്ച് ക്രിസ്തുവിന്റെ പ്രത്യാശയിൽ നവീകരിക്കാൻ എല്ലാ പ്രത്യാശയുടെ തീർത്ഥാടകരോടും പാപ്പ ആഹ്വാനം ചെയ്തു.
ചരിത്രം : ജൂബിലി വർഷങ്ങൾക്ക് ചരിത്രപരവും, വിശുദ്ധ ഗ്രന്ഥപരവുമായ ബന്ധം ഉണ്ടെന്ന് ലേവ്യരുടെ പുസ്തകത്തിൽ കാണാം (പഴയനിയമത്തിൽ, ആഘോഷത്തിന്റെ ഭാഗമായി അടിമകളെയും തടവുകാരെയും മോചിപ്പിക്കുന്നതും ദൈവത്തിന്റെ കരുണയുടെ പ്രകടനങ്ങളായി കടങ്ങൾ മോചിപ്പിക്കുന്നതും). 1300-ൽ പോപ്പ് ബോണിഫസ് എട്ടാമനാണ് ജൂബിലിയുടെ പാരമ്പര്യം സഭയിൽ സ്ഥാപിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.