ജോസ് മാർട്ടിൻ
ന്യൂഡൽഹി: താൻ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുമെന്ന് റോമിലേക്ക് യാത്രപുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരെ അറിയിച്ചു. ഒക്ടോബർ 30 (നാളെ ) വത്തിക്കാൻ സമയം രാവിലെ 8.30-നായിരിക്കും കൂടികാഴ്ച്ച. ഒക്ടോബർ 30, 31 തീയതികളില്‍ ഇറ്റലിയിൽ വെച്ചു നടക്കുന്ന ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദർശനം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വത്തിക്കാനും സ്ഥിതീകരിച്ചിട്ടുണ്ട്. അതേസമയം, ഉടനെ വരുന്ന ഗോവൻ നിയമസഭാ തെരഞ്ഞെടുപ്പാണ് പാപ്പയെ സന്ദർശിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ച്ച ഇന്ത്യയും, വത്തിക്കാനും, കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരുമെന്ന പ്രത്യാശയോടെ നരേന്ദ്ര മോദിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികള്‍ക്കും വിജയാശംസകള്‍ നേർന്നുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പത്രകുറിപ്പും പുറത്തിറങ്ങിയിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.