സ്വന്തം ലേഖകന്‍
ബാഗ്ദാദ്: ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം മതന്യൂനപക്ഷങ്ങളക്ക് പ്രതീക്ഷ പകരുന്നെന്ന് നാദിയ മുറാദ് പറഞ്ഞു. പാപ്പയുടെ ഇറാഖ് സന്ദര്‍ശനം യസീദികള് ഉള്‍പ്പെടുന്ന ഇറാഖി മതന്യൂനപക്ഷങ്ങള്‍ക്കും, അക്രമത്തിനിരയായ സ്ത്രീകള്‍ക്കും പ്രതീക്ഷയുടെ സന്ദേശം പകരുന്നതായിരുന്നുവെന്നും നോബല്‍ പുരസ്കാര ജേതാവും യസീദി മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നാദിയ മുറാദ് കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നാദിയ ഇക്കാര്യം പറഞ്ഞത്. പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്ന് ആഗോള മാധ്യമങ്ങള്‍ വാഴ്ത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? എന്ന ചോദ്യത്തിനുത്തരമായി, പാപ്പയുടെ സന്ദര്‍ശനം ചരിത്രപരമാണെന്ന് മാത്രമല്ല, വംശഹത്യ, മതപീഡനം, ദശബ്ദങ്ങളായി നടന്നുവരുന്ന കലാപങ്ങള്‍ എന്നിവയില്‍ നിന്നും ഇറാഖി ജനത കരകയറിക്കൊണ്ടിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തിലാണ് നടന്നതെന്ന പ്രത്യേകത കൂടിയുണ്ടെന്നായിരുന്നു നാദിയയുടെ മറുപടി.
മതത്തിന് അതീതമായി എല്ലാ ഇറാഖികളും മാനുഷികാന്തസ്സിനും, മാനുഷ്യാവകാശങ്ങള്‍ക്കും തുല്യ അര്‍ഹരാണെന്ന സന്ദേശത്തിന്റെ പ്രതീകവും, സമാധാനത്തിലേക്കും, മതസ്വാതന്ത്ര്യത്തിലേക്കും വെളിച്ചം വീശുന്നതുമായിരുന്നു പാപ്പയുടെ ഇറാഖ് സന്ദര്‍ശനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയിലായ നാദിയ മൂന്ന് മാസത്തോളം അവരുടെ ബന്ധിയായിരുന്നു.
മോചനത്തിന് ശേഷം ജര്‍മ്മനിയില്‍ അഭയം തേടിയ നാദിയ യസീദി വനിതകളുടെ പ്രതീകമായി മാറുകയായിരിന്നു. യുദ്ധസമയത്ത് ലൈംഗീകാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നാദിയക്ക് നോബല്‍ പുരസ്കാരം ലഭിച്ചത്. 2018-ല്‍ ഫ്രാന്‍സിസ് പാപ്പ നാദിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നു “ദി ലാസ്റ്റ് ഗേള്‍” എന്ന തന്റെ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് നാദിയ പാപ്പക്ക് കൈമാറിയിരിന്നു. ഈ പുസ്തകം തന്റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചുവെന്ന് ഇറാഖില്‍ നിന്നും മടങ്ങുന്ന വഴി വിമാനത്തില്‍വെച്ച് പാപ്പ മാധ്യമപ്രവര്‍ത്തകരോട് പാപ്പ പറഞ്ഞിരിന്നു. വംശഹത്യ, കൂട്ട അതിക്രമങ്ങള്‍, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ,നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ചത് നാദിയയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.