ഫാ.രാജു പൗലോസ്
പുനലൂർ: KCBC യൂത്ത് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും KCYM സംസ്ഥാന സമിതിയുടെ പുതിയ ഡയറക്ടറായും ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ചുമതലയേറ്റു. പുനലൂർ രൂപതക്കാരനായ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ഇനിമുതൽ പുനലൂർ രൂപതയുടെ നിറസാന്നിധ്യമായി കത്തോലിക്കാ സഭയിൽ നിറയുമ്പോൾ പുനലൂർ രൂപതയ്ക്ക് അഭിമാനിക്കാം.
പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തനും, വികാരിജനറലും അഭിനന്ദിച്ചു. രൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷമെന്നായിരുന്നു എൽ.സി.വൈ.എം ന്റെ പ്രതികരണം.
വിജയപുരം രൂപതയിലെ തുകലശ്ശേരി സെന്റ് ജോസഫ് ദേവാലയ ഇടവക അംഗമാണ് ഫാ.സ്റ്റീഫൻ തോമസ്. ഇളമ്പൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും, ആലുവയിലെ കാർമൽഗിരി
സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരിയിലുമായി വൈദീക പരിശീലനം പൂർത്തിയാക്കിയ ശേഷം 2004 മെയ് 28 -ന് ബിഷപ്പ് മത്തിയാസ് കാപ്പിലിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
ഇപ്പോൾ കൊടുമൺ ഫാത്തിമ മാതാ ഇടവക വികാരിയാണ് ഫാ.സ്റ്റീഫൻ തോമസ്.
ചാലക്കര തോമസ് –
റോസമ്മ തോമസ് മാതാപിതാക്കളും;
സേവിയർ തോമസ്,
സെബാസ്റ്റ്യൻ തോമസ് എന്നിവർ സഹോദരങ്ങളുമാണ്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.