സ്വന്തം ലേഖകൻ
ഫ്ലോറൻസ്: ആലപ്പുഴ രൂപതയിലെ ഫാ.സെബാസ്റ്റിൻ ശാസ്താംപറമ്പിലിന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ്. ഫ്ലോറൻസിലെ പ്രസിദ്ധമായ ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ് സെൻട്രൽ ഇറ്റലി’യിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്ക് നേടിയാണ് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്.
അമേരിക്കൻ ആത്മീയ ചിന്തകനും ദൈവശാസ്ത്രജ്ഞനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ തോമസ് മേർട്ടന്റെ രചനകളിൽ അന്തർലീനമായ മതാന്തര സംവാദ ദൈവശാസ്ത്രം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ (Being Faithful and Open: A Study on the Theology of Religions in the Writings of Thomas Merton with a Special Reference to Nostra Aetate) വിലയിരുത്തുന്ന ഗവേഷണ പ്രബന്ധമായിരുന്നു ഫാ.സെബാസ്റ്റിൻ അവതരിപ്പിച്ചത്.
2004-ൽ വൈദീകനായ ഫാ.സെബാസ്റ്റിൻ 2012-ലാണ് ഇറ്റലിയിലേക്ക് വരുന്നത്. ഫ്ലോറൻസിൽ പ്രാത്തോ രൂപതയിലെ സെന്റ് പീറ്റേഴ്സ് മെത്സാന ദേവാലയത്തിൽ സേവനം ചെയ്യുന്നതിനോടൊപ്പമായിരുന്നു പഠനവും. റവ.ഡോ.സെബാസ്റ്റിൻ ശാസ്താംപറമ്പിൽ ഡോഗ്മാറ്റിക് തിയോളജിയിൽ തന്റെ ലൈസൻഷ്യേറ്റ് പഠനവും പൂർത്തിയാക്കിയത് ‘തിയോളജിക്കൽ ഫാക്കൽറ്റി ഓഫ് സെൻട്രൽ ഇറ്റലി’യിൽ തന്നെയായിരുന്നു.
ആലപ്പുഴ രൂപതയിലെ ശാസ്താംപറമ്പിൽ പരേതനായ സൈമണിന്റേയും, മറിയാമ്മയുടേയും മകനാണ് റവ.ഡോ.സെബാസ്റ്റിൻ ശാസ്താംപറമ്പിൽ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.