ജോസ് മാർട്ടിൻ
ആലുവ: ആലപ്പുഴ രൂപതാംഗം ഫാ. ഷൈജു ചിറയിലിനെ കേരള റീജൻ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ ലഹരി വിരുദ്ധ സമിതി സെക്രട്ടറിയായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം.
ആലപ്പുഴ രൂപതയിലെ മരാരിക്കുളം വി.അഗസ്റ്റിൻ പള്ളി ഇടവക അംഗമായ ചിറയിൽ ജോണിന്റെ മകനായി 1980 ഒക്ടോബർ നാലാം തിയതി ജനിച്ചു. 2008-ൽ പൗരോഹിത്യം സ്വീകരിച്ചു.
ആലപ്പുഴ രൂപതയിലെ മായിത്തറ തിരുഹൃദയ പള്ളി വികാരിയായി സേവനം അനുഷ്ടിച്ചു വരുന്ന ഇദ്ദേഹം ആലപ്പുഴ രൂപതാ പ്രവാസി കമ്മീഷൻ ഡയറക്ടർ, രൂപതയുടെ തിബേരിയാസ് സ്നേഹതീരം ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ, അതോടൊപ്പം ദൈവകരുണയുടെ പ്രചാരണാർത്ഥമുള്ള ഗോഡ്സ് ഓൺ വിഷൻ അൺലിമിറ്റഡ് എന്ന ആത്മീയ മുന്നേറ്റത്തിന് നേതൃത്വവും നൽകി വരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.