സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ ചാൻസിലറും, പ്രോക്യൂറേറ്ററും വിവിധ ഇടവകകളിൽ വികാരിയും ആയിരുന്ന ഫാ.വി.ജോസഫിന്റെ ഇരുപത്തി അഞ്ചാം ചരമ വാർഷികവും, തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ച ഫാ.കെ.ജെ.വിൻസെന്റിന്റെ രണ്ടാം ചരമ വാർഷികവും കമുകിൻകോട് സെയിന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തി. വൈദീകരുടെ കുടുംബാംഗമായ ഫാ. ഏ.എസ്.പോളിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലിയർപ്പണത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ ശവകുടീര പ്രാർത്ഥനയോടെ സമാപിച്ചു.
തിരുവനതപുരം അതിരൂപതാ എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ.ഏ.ജോർജ് പോൾ, മോൺ. ജെയിംസ് കുലാസ്, നെയ്യാറ്റിൻകര എപ്പിസ്‌കോപ്പൽ വികാരിമാരായ മോൺ. റൂഫസ് പയസ് ലീൻ, മോൺ.അൽഫോൺസ് ലിഗോരി, ഇടവക വികാരി ഫാ.ജോയ് മത്യാസ് ഉൾപ്പെടെ ഇരുപത്തിയഞ്ച് വൈദികരും, നിരവധി സിസ്റ്റേഴ്‌സും, ഒട്ടനവധി വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.