ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ആന്ധ്രാപ്രദേശിലെ ശ്രീകക്കുളം രൂപതയുടെ പുതിയ മെത്രാനായി ഫാ.വിജയകുമാര് രായരാലയെ ഫ്രാന്സിസ് പാപ്പാ നിയോഗിച്ചു. മുന്മെത്രാന് ബിഷപ്പ് ഇന്നയ ചിന്ന അട്ടാഗത്തെയുടെ സ്ഥാനത്യാഗത്തെ തുടർന്നാണ് ജൂലൈ 16-Ɔ൦ തിയതി കര്മ്മലനാഥയുടെ തിരുനാളില് ഫാ.വിജയകുമാര് രായരാലയെയുടെ നിയമനം. 47 വയസ്സുകാരന് നിയുക്തബിഷപ്പ് വിജയവാടയ്ക്കടുത്തുള്ള കമ്മാം സ്വദേശീയും, അതേ രൂപതാംഗവുമാണ്. “പീമെ മിഷന്” വൈദീകനാണ് അദ്ദേഹം.
ജീവിത നാള്വഴികള്
1965-ല് കമ്മാമില് ജനിച്ചു.
1990-ല് ആന്ധ്രായിലെ ഏലൂരിലുള്ള P.I.M.E. മിഷന് സെമിനാരിയില് ചേര്ന്നു.
1991-93 പൂനെ പേപ്പല് സെമിനാരിയില് തത്വശാസ്ത്ര പഠനം നടത്തി.
1993-98 ഇറ്റലിയില് മോണ്സയിലുള്ള P.I.M.E. രാജ്യാന്തര സെമിനാരിയില്നിന്നും ദൈവശാസ്ത്ര പഠനം പൂര്ത്തിയാക്കി.
1998-ല് പൗരോഹിത്യം സ്വീകരിച്ചു.
2000-03 നേപ്പിള്സിലെ സാന് ലൂയിജി യൂണിവേഴ്സിറ്റിയില് ബൈബിള് വിജ്ഞാനീയത്തില് ലൈസന്ഷ്യേറ്റ് പഠനം നടത്തി.
2003-06 പാപ്പാ ന്യൂ ഗ്വിനിയായില് മിഷന് പ്രവര്ത്തനത്തില് വ്യാപൃതനായി.
2006-08 ബോംബെയിലെ കുഷ്ഠരോഗീ കേന്ദ്രത്തിന്റെ സഹഡയറക്ടറായി സേവനം.
2008-14 കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെ ഡയറക്ടറായി.
2014 വിദേശമിഷനുകള്ക്കായുള്ള പൊന്തിഫിക്കല് മിഷന് സ്ഥാപനത്തിന്റെ ഇന്ത്യയിലെ മേലധികാരിയായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.