അനില്‍ ജോസഫ്
കോട്ടയം ; എം എസ് എഫ് എസ് സഭയിലെ മുതിര്‍ന്ന വൈദികനും തെക്കന്‍ കേരളത്തില്‍ ഏറെക്കാലം അജപാലന ദൗത്യം നിര്‍വ്വഹിച്ച വൈദികനുമായ ഫാ.വര്‍ഗ്ഗീസ് പുതുപറമ്പില്‍ എംഎസ്എഫ്എസ് (73) നിര്യാതനായി.
ഏറ്റുമാനൂരിലെ എംഎസ്എഫ്എസ് സെമിനാരിയില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴായിരുന്നു അന്ത്യം. കാഞ്ഞിരപ്പളളി ചിറക്കാട് സ്വദേശിയായ അച്ചന്‍ ചിറക്കാട് വിശുദ്ധ എഫ്രേം ഇടവകാഗമാണ്.1942 ല്‍ ജനിച്ച അച്ചന്‍ 1974 ഡിസംബര്‍ 28 നാണ് പൗരോഹിത്യം സ്വീകരിച്ചത്.
13 വര്‍ഷത്തോളം പുനലൂര്‍ രൂപതയിലും 12 വര്‍ഷം നെയ്യാറ്റിന്‍കര രൂപതയിലും സേവനമനുഷിടിച്ച അച്ചന്‍ നെയ്യാറ്റിന്‍കര രൂപതയിലെ അമ്മാനിമല ക്രിസ്രാജ ദേവാലയത്തില്‍ സേവനം ചെയ്യ്ത് വരുമ്പോള്‍ അസുഖബാധിതനാവുകയും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സഭയുടെ ഹൗസിലും തുടര്‍ന്ന് ഏറ്റുമാനൂര്‍ എം എസ് എഫ് എസ് സെമിനാരിയിലും വിശ്രമ ജീവിതം നയിച്ചാണ് വിടപറയുന്നത് .
സഭയുടെ നേതൃത്വത്തില്‍ നിരവധി സ്ഥാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇടവക ജനത്തോടൊപ്പം അജപാല ദൗത്യം നിറവേറ്റാനാണ് അച്ചന്‍ ഏറെ ഇഷ്ടപെട്ടിരുന്നത്.
അച്ചന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ (07 09 2021) രാവിലെ 10 ന് ഏറ്റുമാനൂര്‍ എം എസ് എഫ് എസ് സെമിനാരിയില്‍ നടക്കും.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.