
സ്വന്തം ലേഖകൻ
മംഗളുരു: ഫാ. പീറ്റർ പോൾ സൽദാന മംഗളൂരു രൂപതയുടെ പുതിയ ഇടയൻ. ഇപ്പോഴത്തെ മെത്രാനായ അഭിവന്ദ്യ അലോഷ്യസ് പോൾ ഡിസൂസയുടെ കാലാവധി അവസാനിച്ചതിനെത്തുടർ ന്നാണ് പുതിയ നിയമനം.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ, സഭാ നിയമം 401 § 1 പ്രകാരം, 2018 ജൂലായ് 3 ചൊവ്വാഴ്ച്ച വത്തിക്കാനിൽ നിന്നും പുതിയ ഇടയനെ സ്ഥാനാരോഹണം ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
വത്തിക്കാന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ നടത്തപ്പെടുന്ന ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്സിറ്റിയിൽ 2010 മുതൽ ഡോഗ്മാറ്റിക് തിയോളജി വിഭാഗത്തിൽ അധ്യാപകനും, 2011 മുതൽ 2015 വരെ അവിടുത്തെ വൈദീക വിദ്യാർത്ഥികളുടെ ആത്മീയ പിതാവുമായിരുന്നു ഫാ. പീറ്റർ പോൾ സൽദാന.
ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക് 15:30-നാണ് വത്തിക്കാനിൽ നിന്നും ഈ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത്.
1964 ഏപ്രിൽ മാസം 27 ന് മംഗളൂരു രൂപതയിലെ കിന്നിഗോലി എന്ന സ്ഥലത്താണ് ജനനം. പ്രാഥമിക പഠനങ്ങൾ സ്വന്തം ഗ്രാമത്തിൽ പൂർത്തിയാക്കിയ ഇദ്ദേഹം മംഗളൂരുവിലെ ജെപ്പുവിൽ സ്ഥിതിചെയ്‌യുന്ന സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ നിന്നും തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദതം നേടി.
1994-ൽ മനഃശാസ്ത്രവും രൂപീകരണവും എന്ന വിഷയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി.
1991 മെയ് മാസം 6-ന് വൈദീകപട്ടം സ്വീകരിച്ചു.
2005 ൽ ഉർബാനിയാനും പൊന്റിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.
1991-92 കാലഘട്ടത്തിൽ മൂഡുബെല്ലെയിലെ സെന്റ് ലോറൻസ് ഇടവകയിലും, 1992-94 കാലഘട്ടത്തിൽ മിലാഗ്രെസ്സിലെ അദ്‌ഭുതമാതാ ദേവാലയത്തിലും, 1994-96 കാലഘട്ടത്തിൽ വിറ്റൽ വ്യാകുലമാതാ ദേവാലയത്തിലും സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996-99 കാലഘട്ടത്തിൽ സെന്റ് ജോസഫ് അന്തർ-രൂപതാ സെമിനാരിയിൽ അധ്യാപകനായും പരിശീലകനായും പ്രവൃത്തിച്ചിരുന്നു.
1997-99 കാലഘട്ടത്തിലും 2008-2010 കാലഘട്ടത്തിലും സെമിനാരിയുടെ വൈസ് റെക്‌ടർ ആയി സേവനം ചെയ്തു.
2015 മാർച്ച് മാസം 14-ന് പരിശുദ്ധ പിതാവ് അദ്ദേഹത്തെ മെത്രാന്മാരുടെ സിനഡിന്റെ പൊതുസെക്രട്ടറിയേറ്റിലെ Consultor ആയും, അതേ വർഷം തന്നെ ജൂലൈ മാസത്തിൽ പതിനാലാമത് മെത്രാന്മാരുടെ സിനഡിന്റെ പൊതു അസംബിളിയുടെ Adiutor Secretarii Specialis (special assistant secretary) ആയി ഉയർത്തുകയും ചെയ്തിരുന്നു.
2010 മുതൽ ഉർബാനിയാനും യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്‌യുവരുന്നു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.