സ്വന്തം ലേഖകൻ
റോം: കോതമംഗലം രൂപതയിലെ ഫാ.ജോസ് കുളത്തൂർ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “ജർമ്മൻ ദൈവശാസ്ത്രജ്ഞരായ ഹെറിബർട്ട് മ്യൂളന്റെയും വാൾട്ടർ കാസ്പറിന്റെയും പരിശുദ്ധാത്മ കേന്ദ്രീകൃത സഭാശാസ്ത്രം ത്രിത്വാത്മക സഭാശാസ്ത്ര രൂപീകരണത്തിന് സഹായിക്കുന്നു” (Pneumatocentric Ecclesiology of Heribert Mühlen and Walter Kasper as Key to Understanding the Church as a Trinitarian Mystery) എന്നതായിരുന്നു ഗവേഷണ വിഷയം. പരിശുദ്ധാത്മാ കേന്ദ്രീകൃതമായി സഭയുടെ ദൈവശാസ്ത്ര വീക്ഷണങ്ങളും പ്രബോധനങ്ങളും രൂപപ്പെടേണ്ടത്തിന്റെയും, സഭയുടെ ഘടനാരീതികളിൽ ഈ ദൈവശാസ്ത്ര വീക്ഷണം കൊണ്ടുവരേണ്ടതിന്റെയും ആവശ്യകത പ്രബന്ധത്തിൽ ഊന്നിപ്പറയുന്നുണ്ട്.
2002-ൽ കോതമംഗലം സെന്റ് ജോസഫ്‌സ് മൈനർ സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ച റവ.ഡോ.ജോസ് കുളത്തൂർ, കോട്ടയം സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.
2012-ൽ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം സ്വീകരിച്ച ഫാ.ജോസ് കുളത്തൂർ കോട്ടിക്കുളം പള്ളിയിലും, കോതമംഗലം കത്തീഡ്രൽ ദേവാലയത്തിലും ആസ്തേന്തിയായി സേവനം ചെയ്തശേഷം മഠത്തിക്കണ്ടത്തിൽ പിതാവിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
തുടർന്ന്, 2015-ൽ ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ജോസ് കുളത്തൂർ 2017-ൽ റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും തന്നെയാണ് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്.
കോതമംഗലം രൂപതയിൽ തോട്ടക്കര സെന്റ് ജോർജ്ജ് ആൻഡ് സെന്റ് സെബാസ്ററ്യൻസ് ഇടവകാംഗങ്ങളായ പരേതനായ ബാബു ജോസഫിന്റെയും ലൂസി ബാബുവിന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് റവ.ഡോ.ജോസ് കുളത്തൂർ. അലൻ ബാബു (ഇൻഫോസിസ്, തിരുവന്തപുരം), ബാലു കെ.ബാബു (ഗ്രാന്റ് വിഷൻ, നെതർലാന്റ്സ്) എന്നിവർ സഹോദരങ്ങളാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.