Categories: Kerala

ആലപ്പുഴ-ചെല്ലാനം തീരപ്രദേശങ്ങളിൽ കടലാക്രമണ ബാധിത കുടുംബങ്ങൾക്ക് ആശ്വാസ സഹായം

ആലപ്പുഴ, ചെല്ലാനം തീരപ്രദേശങ്ങളിൽ കടലാക്രമണ ബാധിത 250 കുടുംബങ്ങൾക്ക് ആശ്വാസ സഹായം നൽകി...

ജോസ് മാർട്ടിൻ

ആലപ്പുഴ/ചെല്ലാനം: കത്തോലിക്ക റിലീഫ് സർവീസിന്റെ (സി.ആർ.എസ്സ്.) പിന്തുണയോടെ കേരള സോഷ്യൽ സർവീസ് ഫോറം, ആലപ്പി രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതികൾ ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം, കത്തോലിക്ക റിലീഫ് സർവീസ് കേരളാ സോഷ്യൽ സർവീസ് ഫോറവുമായി സഹകരിച്ച് കടലാക്രമണത്തിനിരയായ 250 കുടുംബങ്ങൾക്ക് അയ്യായിരം രൂപാ വീതം ധനസഹായവും നൽകി.

കൂടാതെ, പദ്ധതികളുടെ ഭാഗമായി അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ ഹോസ്പിറ്റൽ കോവിഡ് സെക്കന്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുന്നതിനാവശ്യമായ മുപ്പതോളം ഓക്സിജൻ സിലണ്ടറുകൾ ഉൾപ്പെടെ പതിനഞ്ചുലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നൽകിയതായി ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ കാത്താലിക് വോസ്സിനോട്‌ പറഞ്ഞു.

കെ.എസ്‌.എസ്.എഫ്. ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, സെക്രട്ടറി സിസ്റ്റർ ജസീന, എ.ഡി.എസ്സ് ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ.സ്റ്റീഫൻ ജെ.പുന്നക്കൽ, ഫാ.അലക്സ് കൊച്ചീക്കാരൻവീട്ടിൽ, ഫാ.ജോസ് രാജു, ഫാ.രാജു കളത്തിൽ, ഫാ.ആന്റെണി ടോപോൾ, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജെയിംസ് ചിങ്കുത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago