
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പായി ആഗ്ര അതിരൂപതയിലെ ഫാ.ജോസഫ് തൈക്കാട്ടിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 67 വയസുള്ള ഫാ.ജോസഫ് തൈക്കാട്ടിലിന്റെ നിയമനം 2019 മേയ് 31, വെള്ളിയാഴ്ച റോമിൽ പരസ്യപ്പെടുത്തുകയായിരുന്നു. 2018 ഡിസംബർ 14-ന് കാറപകടത്തിൽ ബിഷപ്പ് തോമസ് തേനാട്ട് മരണപ്പെട്ടതോടെ ഗ്വാളിയർ രൂപതയിലെ മെത്രാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1952 മേയ് 31-ന് കേരളത്തിലെ എനമ്മാക്കൽ ഇടവകാംഗമായി ജോസഫ് തൈക്കാട്ടിൽ ജനിച്ചു. ആഗ്ര രൂപതക്കായി, ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അങ്ങനെ ആഗ്രയിലും അലഹബാദ് സെന്റ് ജോസഫ് സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കി. തുടർന്ന്, 1988 ഏപ്രിൽ 25-ന് പൗരോഹിത്യം സ്വീകരിച്ചു.
തുടർന്ന്, 1988-1990 കാലയളവിൽ ആഗ്രയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലായും, 1990-1999 കാലയളവിൽ ആഗ്രയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ഇടവക വികാരിയായും, 1999-2002 കാലയളവിൽ നോയിഡയിലെ സെന്റ് മേരീസ് ഇടവക വികാരിയായും, 2002-2009 കാലയളവിൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരി റെക്റ്റർ ആയും സേവനമനുഷ്‌ടിച്ചു. 2009-2012 കാലയളവിൽ മഥുരയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഇടവക വികാരിയായിരുന്നു.
തുടർന്ന്, 2012-2018 കാലയളവിൽ ആഗ്ര അതിരൂപതയിലെ വികാരി ജനറലായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. 2018-മുതൽ ഭരത്പൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.