Categories: Diocese

നെയ്യാറ്റിൻകര രൂപതാഗം അനൂപിന് മള്‍ട്ടീമീഡിയയില്‍ 3-Ɔo റാങ്ക്

നെയ്യാറ്റിൻകര രൂപതാഗം അനൂപിന് മള്‍ട്ടീമീഡിയയില്‍ 3-Ɔo റാങ്ക്

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും B.A. മള്‍ട്ടീമീഡിയയില്‍ നെയ്യാറ്റിന്കര രൂപതയിലെ കല്ലാമം സെന്റ് പോള്‍സ് ഇടവകാഗം അനൂപിന് 3-Ɔo റാങ്ക് ലഭിച്ചു. നെയ്യാറ്റിൻകര രൂപതയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.

പഠനത്തിന്റെ ഭാഗമായി ജയ്ഹിന്ദ് ടിവിയിലും കൈരളി ചാനലിലുമാണ് അനൂപ് തന്റെ ഇന്റെർണൽഷിപ്പ് ചെയ്തത്. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലാണ് അനൂപ് പഠിച്ചത്. തുടര്‍പഠനമായ സിനിമാ & ടെലിവിഷന്‍ കോഴ്സില്‍ പോസ്റ്റ്ഗ്രാജുവേഷൻ അവിടെ തന്നെ തുടരാനാണ് തീരുമാനം.

ജീസസ് യൂത്തിന്റെയും കെ.സി.വൈ.എം.ന്റെയും സജീവ പ്രവര്‍ത്തകനായ അനൂപ് ബി.സി.സി. റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലാമം സ്വദേശികളായ ധര്‍മ്മദാസ് റീന ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് അനൂപ്.

അനൂപിന്റെ വിജയത്തില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ്, ഇടവക വികാരി ഫാ.ഡെന്നിസ് മണ്ണൂര്‍ തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago