
ന്യൂയോർക്ക്: ബെഞ്ചമിൻ എ. ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാ. ജോസഫ് ജെ. പാലക്കലിനെ ക്ഷണിച്ചു. മെയ് 31-ന് ഉച്ചയ്ക്ക് 12-നു വൈറ്റ്ഓൾ പവലിയോൺ (ജെഫേഴ്‌സണ്‍ ബില്‍ഡിംഗ്, 101 ഇൻഡിപെന്‍ഡൻസ് അവന്യൂ) വച്ചു നടത്തപ്പെടുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
തദവസരത്തി ഫാ. പാലക്കലിന്റെ ജീവിത വീക്ഷണങ്ങളെയും അറമായഭാഷാ പദ്ധതിയെപ്പറ്റിയും ഉള്ള വിവരങ്ങൾ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ഔദ്യോഗിക ശേഖരങ്ങളുടെ ഭാഗമായിത്തീരും.
ഇന്ത്യയിലെ ക്രൈസ്തവസഭാ സംഗീതശാസ്ത്ര സമിതിയുടെ ആരംഭകനും അധ്യക്ഷനുമായ ഫാ. പാലക്കലിന്റെ നീണ്ട വർഷങ്ങളുടെ സംഗീതചര്യയുടെ അവിസ്മരണീയമായ മുഹൂർത്തമാകുമിത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഓറിയന്റെൽ ഇൻസ്റ്റിറ്റ്യൂട്ട് സീറോ മലബാർ സഭയുടെ സുറിയാനി കീർത്തന ശാഖയെപ്പറ്റി പ്രഭാഷണത്തിന് അച്ചനെ ക്ഷണിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശിയായ, സീറോ മലബാർ സഭയില്‍പ്പെട്ട സി.എം.ഐ. വൈദീകൻ, സംഗീത ലോകത്ത് ആരും കടന്നു ചെല്ലാത്ത മേഖലയിലാണ് തപസു തുടങ്ങിയത്.
ന്യൂയോർക്കിലെ ഹണ്ടർ കോളജിൽ നിന്നുമാണ് സംഗീതത്തിൽ മാസ്റ്റർ ബിരുദം നേടിയത്. അതി പ്രാചീനമായ കാൽദിയൻ സംഗീത ശാഖയെക്കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.
ഹിന്ദി, സംസ്‌കൃതം, മലയാളം, തുടങ്ങിയ വിവിധ ഭാഷകളിൽ നാല്‍പ്പതിലേറെ ആൽബങ്ങൾ അച്ചന്റേതായുണ്ട്.
റിപ്പോർട്ട്: കോരസൺ
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.