ജോസ് മാർട്ടിൻ
കാക്കനാട്: ഫാ.ജേക്കബ് ചക്കാത്ര സീറോ മലബാര് സഭയുടെ യൂത്ത് കമ്മീഷന് സെക്രട്ടറിയായും,സീറോ മലബാര് യൂത്ത് മൂവ്മെന്റിന്റെ ഗ്ലോബല് ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ.ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്ന്നാണ് ഫാ.ജേക്കബ് നിയമിതനായത്.
ഫാ.ജേക്കബ് ചക്കാത്ര 2015 മുതല് ചങ്ങനാശ്ശേരി അതിരൂപതയുടെ യുവദീപ്തി-എസ്.എം.വൈ.എം.ന്റെ ഡയറക്ടറായി സേവനം ചെയ്തുവരുകയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ ഫാ.ജേക്കബ് ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം, പുഷ്പഗിരി, കോട്ടയം ലൂര്ദ്ദ്, അയര്ക്കുന്നം, ചാഞ്ഞോടി, കുമാരനല്ലൂര് ഇടവകകളിലും; കെ.സി.എസ്.എല്. അസി.ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ചങ്ങനാശ്ശേരി അതിരൂപതയിലെ ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കാ ഇടവകാംഗമായ ഫാ. ജേക്കബ് ചക്കാത്ര ജോസഫ് തോമസ് – മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള് ബിജു തോമസ്, രഞ്ചന് തോമസ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.