Categories: Kerala

വിശാഖ് തോമസ് സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌

ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും,

സ്വന്തം ലേഖകന്‍

കാക്കനാട് : സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം ) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി അമല റെചിൽ ഷാജിയും (ചങ്ങനാശ്ശേരി രൂപത ) തിരഞ്ഞെടുക്കപ്പെട്ടു.

മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ സാന്നിധ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർ സഭയിലെ 13 രൂപതയിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത നേതൃത്വ സംഗമത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

മറ്റ് ഭാരവാഹികൾ –
ഡെപ്യൂട്ടി പ്രസിഡന്റ്‌ : അഡ്വ.സ്റ്റെഫി കെ റെജി (കോട്ടയം രൂപത ), സെക്രട്ടറി: ജിബിൻ ജോർജ് (കോതമംഗലം രൂപത ), ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ ജോയൽ (പാലാ രൂപത ), ട്രഷറർ: ബ്ലെസ്സൺ തോമസ് ( ചങ്ങനാശ്ശേരി രൂപത ), കൗൺസിലേഴ്‌സ് : അഡ്വ. സാം സണ്ണി (പാലാ രൂപത), ടെസിൻ തോമസ് (മാനന്തവാടി രൂപത).

ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ആനിമേറ്റർ സിസ്റ്റർ ജിസ്‌ലറ്റ്, ജൂബിൻ കൊടിയംകുന്നേൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago