അഖിൽ ബി.റ്റി.
എറണാകുളം: ജോസഫൈറ്റ്‌സ് ഓഫ് മുരിയാൾദോ സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ ഡലഗേഷന്റെ ഡെലഗേറ്റ് സുപ്പീരിയറായി വെരി.റവ.ഫാ.അനുരാജ് ടോണിയെ സുപ്പീരിയർ ജനറൽ വെരി.റവ.ഫാ.തൂലിയോ ലൊക്കതെല്ലി നിയമിച്ചു. ഫാ.യൂജിൻ ജൂലിയൻ, ഫാ.വർഗീസ് ഹൃദയദാസൻ എന്നിവർ കൗൺസിലർമാരായും ഫാ.മൈക്കിൾ വർഗീസ് എക്കോണമയായും നിയമിക്കപ്പെട്ടു.
ഡലഗേറ്റ് സുപ്പീരിയറായി നിയമിതനായ ഫാ.അനുരാജ് ടോണി നെയ്യാറ്റിൻകര രൂപതയിലെ കൊല്ലകോണം ഇടവകാംഗമാണ്. 2012 ഡിസംബർ 29-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നോവിസ് മാസ്റ്റർ, ഫിലോസഫി മാസ്റ്റർ, തിയോളജി മാസ്റ്റർ, മേജർ സെമിനാരി സുപ്പീരിയർ, ഡലഗേഷൻ കൗൺസിലർ, ഡലഗേഷൻ വികാർ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
നിർധനരായ യുവാക്കളുടെ ഉന്നമനത്തിനായി വി. ലെയോനാർദോ മുരിയാൾദോ 1873 മാർച്ച് 19 ന് ഇറ്റലിയിലെ ടൂറിനിൽ സ്ഥാപിച്ച സന്യാസ സമൂഹമാണ് ജോസഫൈറ്റ്സ് ഓഫ് മുരിയാൾദോ. ഇറ്റലി, റൊമനിയ, അൽബനിയ, സ്‌പെയിൻ, അർജന്റീന, ചിലെ, എക്കഡോർ, കൊളംബിയ, മെക്സിക്കോ, അമേരിക്ക, ബ്രസീൽ, ഗാന, സിറലിയോൻ, നൈജീരിയ, ഗുനിയ ബിസ്സാവു, ഇൻഡ്യ എന്നീ രാജ്യങ്ങളിലായി മുരിയാൽദോ സന്യാസ സമൂഹം അജപാലന ദൗത്യം നടത്തി വരുന്നുണ്ട്.
1998 ഫെബ്രുവരി 12-ന് കൊച്ചി ബിഷപ്പായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ ക്ഷണം സ്വീകരിച്ചാണ് മുരിയാൽദോ സന്യാസ സമൂഹം ഇന്ത്യയിലേക്ക് തങ്ങളുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചത്. ഇന്ത്യയിൽ കൊച്ചി, വരാപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ, മാർത്താണ്ഡം, ചെന്നൈ, ബീഹാർ എന്നിവിടങ്ങളിൽ മുരിയാൾദോ വൈദീകർ സേവനമനുഷ്ടിക്കുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.