അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പ്രഥമ ദൈവദാസനായ ‘മുതിയാവിള വല്ല്യച്ചന്’ ഫാ. അദെയോദാത്തൂസ് ഒ.സി.ഡി. യെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനമായി. ഇന്നലെ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ഇന്ത്യയിലെ ചടങ്ങുകള്‍ പൂര്‍ണ്ണമായത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3 മണിക്ക് നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളില്‍ നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ യാത്രയില്‍ നൂറ്കണക്കിന് വിശ്വാസികള്‍ അണിനിരന്നു. 11 ഫൊറോനകളില്‍ നിന്ന് ബാനറുകളുടെ പുറകില്‍ മാലാഖ കുട്ടികളും മുത്തുക്കുടകളും, പേപ്പല്‍ഫ്ളാഗുകളും അദെയോദാത്തൂസച്ചന്റെ ജീവിതം വരച്ചുകാട്ടുന്ന ഫ്ളോട്ടുകളും അണിനിരന്നു. ആലുംമ്മൂട് ജംഗ്ഷന്‍വഴി ബസ്റ്റാന്‍ഡ് കവലയിലൂടെ വിശ്വാസ പ്രഘോഷണയാത്ര കത്തീഡ്രലില്‍ സമാപിച്ചു.
4.30 തോടെ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.കൊല്ലം രൂപതാ മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം നല്കി. സാധാരക്കാരായ വിശ്വാസികളുടെ വിശ്വാസ പരമായ കാര്യങ്ങളില്‍ മാത്രമല്ല അവരുടെ ജീവിതങ്ങളില്‍ തന്നെ മാറ്റം വരുത്തിയ വൈദികനാണ് ഫാ. അദെയോദാത്തുസെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വിശ്വാസം പ്രഘോഷിച്ച അച്ചന് പുതുതലമുറക്ക് മാതൃകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്.ക്രിസ്തുദാസ്, നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.കിസ്തുദാസ്, കര്‍മ്മലീത്ത സഭയില്‍ നിന്നും വികാര്‍ പ്രൊവിന്‍ഷ്യള്‍ ഫാ.ഫ്രാന്‍സിസ് ചിറ്റുപറമ്പില്‍, അല്മായ കര്‍മ്മലീത്ത സഭ ഡെലിഗേറ്റ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജോര്‍ജ്ജ് എടപ്പുലവന്‍, പ്രൊവിന്‍ഷ്യാള്‍ കൗണ്‍സിലര്‍ ഫാ.ജോസഫ് ചക്കാലക്കുടിയില്‍ വൈസ്പ്രേസ്റ്റുലേറ്റര്‍ ഫാ.കുര്യന് ആലുങ്കല്‍ രൂപതാ ശുശൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വിപി ജോസ്, മോണ്‍.വിന്‍സെന്റ് കെ പീറ്റര്‍, മോണ്‍.സെല്‍വരാജ് രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി
ദിവ്യബലിയെ തുടര്‍ന്ന് നടന്ന പ്രത്യേക സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന വേദിയില്‍ 6 ക്യാരിബാഗുകളിലും രണ്ട് പെട്ടികളിലുമായി ഫാദര്‍ അദെയോദാത്തൂസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഫയലുകള്‍ പ്രതിഷ്ഠിച്ചു. സമ്മേളനത്തിനിടെ ദൈവദാസന് ഫാദര്‍ അദെയോദാത്തൂസിന്റെ ജീവിതവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പും സീലും പതിപ്പിച്ചു. രൂപത നാമകരണ നടപടികള്‍ക്ക് വേണ്ടി പ്രത്യേകം സ്ഥാപിച്ച കോടതി ജഡ്ജിയും നെയ്യാറ്റിന്‍കര രൂപത ജുഡീഷ്യല്‍ വികാരിമായ മോണ്‍.ഡി.സല്‍വരാജന്‍ രൂപത നോട്ടറി ഫാദര്‍ ജോയ് സാബു ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ.കുര്യന് ആലുങ്കല്‍ ഫാ.അനുരാജ് എന്നിവര്‍ തങ്ങള്‍ ഏറ്റെടുത്ത കര്‍ത്തവ്യം സത്യസന്ധമായി നിര്‍വഹിച്ചു കൊള്ളുന്ന പ്രതിജ്ഞ ചൊല്ലി, തുടര്‍ന്ന് 4530 പേജുള്ള ഫയല്‍ രൂപതാ അധ്യക്ഷന്‍ സമര്‍പ്പിച്ചു പിന്നീട് ഈ ഫയല്‍ റോമിലെത്തിക്കാന്‍ നാമകരണം നടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ. കുര്യന് ആലുങ്കലിന് കൈമാറി. ട്രാന്‍സ്ക്രിപ്റ്റ് എന്നറിയപ്പെടുന്ന 4530 പേജുകള്‍ അടങ്ങിയ ഫയലിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ബിഷപ്പാണ് സൂക്ഷിക്കുന്നത്. ഇത് സീല്‍ ചെയ്യ്ത് രൂപതാ ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍ സ്വീകരിച്ചു. ഇതിന്റെ പകര്‍പ്പാണ് റൂമിലേക്ക് അയക്കുന്നത് ഏറെ താമസിയാതെ ഫാ.അദേയോ ദാത്തൂസിനെ ഫ്രാന്‍സിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരത്തെ കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലും മുതിയാവിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി എന്നിവിടങ്ങളിലും 1927 മുതല്‍ 1968 വരെ ജാതിമത വ്യത്യാസമില്ലാതെ നടന്നും സൈക്കിളിലും യാത്ര ചെയ്ത് മിഷന് പ്രവര്‍ത്തനം നടത്തിയ കര്‍മ്മലീത്ത മിഷണറിയാണ് അദെയോദാത്തൂസച്ചന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘പുണ്യാളനച്ചന്‍’ എന്നും ‘തലമുറകളുടെ സംരക്ഷകന്‍’ എന്നും ‘മുതിയാവിള വല്യച്ചന്’ എന്നുമൊക്കെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. 1968ലാണ് ഫാ.അദെയോദാത്തൂസിന്റെ മരണം. അച്ചന്റെ ഭൗതീകദേഹം വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചിരിക്കുന്നത്. 2018 ഒക്ടോബര്‍ 20 നാണ് അച്ചനെ ദൈവദാസന്‍പദവിയിലേക്ക് ഉയര്‍ത്തിയത്
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.