Categories: Diocese

ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി; ഔദ്യോഗിക നടപടി ക്രമങ്ങള്‍ നാളെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും

ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി; ഔദ്യോഗിക നടപടി ക്രമങ്ങള്‍ നാളെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: “മുതിയാവിള വലിയച്ചന്‍” എന്ന് അറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി പ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഒക്‌ടോബർ 13-ന് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി രാവിലെ 11-ന് രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഫാ.അദെയോദാത്തൂസിന്‍റെ ചിത്രം അനാശ്ചാദനം ചെയ്തുകൊണ്ട് നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കും.

ദൈവദാസ പദവിയുടെ രൂപതാതല നടപടി ക്രമങ്ങള്‍ക്ക് ആദ്യോഗികമായി നേതൃത്വം കൊടുക്കാനായി എപ്പിസ്കോപ്പല്‍ ഡെലിഗേറ്റായി മോണ്‍.ഡി.സെല്‍വരാജനും, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസായി രൂപതാ ട്രിബ്യുണൽ ജഡ്ജ് റവ. ഡോ.രാഹുല്‍ലാലും, നോട്ടറിയായി രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേലും ബിഷപ്പിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ചാര്‍ജ്ജ് ഏറ്റെടുക്കും. തുടര്‍ന്ന്, രൂപതാ തലത്തിലുളള ദൈവദാസ പ്രഖ്യാപനം ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നടത്തുന്നതോടെ ദൈവദാസപദവിയിലേക്കുളള നടപടി ക്രമങ്ങള്‍ ആരംഭിക്കും.

1947-ല്‍ ഇന്നത്തെ നെയ്യാറ്റിന്‍കര രൂപതയില്‍ സേവനത്തിനായി എത്തിയ ഫാ.അദെയോദാത്തൂസ് ഇന്ത്യയില്‍ ജീവിച്ച 40 കൊല്ലത്തില്‍ 20 കൊല്ലവും നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള ദേവാലയം കേന്ദ്രീകരിച്ചാണ് മിഷന്‍ പ്രവര്‍ത്തനം നടത്തിയത്. മുതിയാവിള കേന്ദ്രീകരിച്ച് 10 ദേവാലയങ്ങളില്‍ സൈക്കിളിലും കാല്‍നടയായും മിഷന്‍ പ്രവര്‍ത്തനം നടത്തിയ അച്ചന്‍ 1968 ഒക്ടോബര്‍ 10-ന് ഇഹലോക വാസം വെടിഞ്ഞു.

ഈ മാസം 20-ന് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ, ഫാ.അദെയോദാത്തൂസ് ദൈവദാസ പദവിയിലെത്തുന്നതിന്‍റെ നന്ദി സൂചകമായി കൃതജ്ഞതാ ബലി അര്‍പ്പിക്കും.

ദൈവദാസ പദവിയുടെ രൂപതാതല നടപടി ക്രമങ്ങള്‍ ദ്യോഗികമായി ആരംഭിക്കുവാനായി, നെയ്യാറ്റിൻകര ബിഷപ്സ് ഹൗസില്‍ നടക്കുന്ന പരിപാടികളില്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷാ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റുഫസ് പയസലീന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

8 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago