Categories: DioceseKerala

പൗരത്വ ബില്ലിനെതിരെ നിശബ്ദതയുടെ മറനീക്കി പിന്തുണയുമായി മുന്നോട്ട് വന്നത് ലത്തീന്‍ സമുദായം; എം.കെ.മുനീര്‍

പൗരത്വ ബില്ലിനെതിരെ നിശബ്ദതയുടെ മറനീക്കി പിന്തുണയുമായി മുന്നോട്ട് വന്നത് ലത്തീന്‍ സമുദായം; എം.കെ.മുനീര്‍

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: പൗരത്വ ബില്ലിനെതിരെ നിശബ്ദതയുടെ മറനീക്കി മുസ്ലീം സമൂഹത്തിനു പിന്തുണയുമായി മുന്നോട്ട് വന്നത് ലത്തീന്‍ സമുദായമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. പൗരത്വ ബില്ലിനെതിരെ കേന്ദ്രമന്ത്രിയോട് പ്രതിഷേധമുയര്‍ത്തിയത് ആര്‍ച്ച് ബിഷപ്പ്‌ ഡോ.എം.സൂസപാക്യമായിരുന്നെന്നും അദ്ദേഹം കൂട്ടിര്‍ത്തു. കേരളാ റീജന്‍ ലാറ്റിന്‍കാത്തലിക് കൗണ്‍സില്‍ ജനറല്‍ കൗണ്‍സില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവര്‍ണ്ണ വരേണ്യ വര്‍ഗ്ഗത്തിന്റെ രാജ്യമാക്കി ഇന്ത്യയെ മാറ്റുകയും ഭരണഘടനയെ തകര്‍ക്കുകയുമാണ് ലക്ഷ്യം. മതസൗഹാര്‍ദ്ദത്തിന്‍റെ കടക്കല്‍ കത്തിവക്കാന്‍ ശ്രമിച്ചാല്‍ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

കെആര്‍എല്‍സിസി പ്രസിഡന്റ്‌ ബിഷപ്പ്‌ ഡോ.ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവല്‍, കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ലത്തീന്‍ സമുദയ വക്താവ് ഷാജി ജോര്‍ജ്ജ്, കെഎല്‍സിഡബ്ല്യുഎ സംസ്ഥന പ്രസിഡന്‍റ് ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, എം വിന്‍സെന്‍റ് എംഎല്‍എ, മോണ്‍.ജി.ക്രിസ്തുദാസ്, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍ പേഴ്സണ്‍ ഡബ്ല്യൂ ആര്‍ ഹീബ, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍,കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, വൈസ് പ്രസിഡന്‍റ് ഡോ.അഗസ്റ്റിന്‍ മുളളൂര്‍,ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ്, സിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബെന്നിപാപ്പച്ചന്‍, കെസിവൈഎം (ലാറ്റിന്‍) സംസ്ഥാന പ്രസിഡന്‍റ് അജിത് കെ തങ്കച്ചന്‍, കെആര്‍എല്‍സിസി സെക്രട്ടറി സ്മിത ബിജോയ്, കെആര്‍എല്‍സിസി സെക്രട്ടറി അനില്‍ ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

6 hours ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

4 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago