നെയ്യാറ്റിൻകര: 2018-ൽ പ്ലസ് ടു പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്കായി ജീസസ് യൂത്ത് നെയ്യാറ്റിൻകര സോൺ ക്യാമ്പസ് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ ‘പ്രീ ക്യാമ്പസ് ട്രെയിനിംഗ്’ നടത്തുന്നു. മെയ് 16 മുതൽ 19 വരെ “ഫോളോ മീ” എന്ന പേരിൽ കാട്ടാക്കട വിശ്വദീപ്‌തി സ്‌കൂളില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്.
വ്യക്‌തി ജീവിതത്തിൽ ദൈവാനുഭവം പകരുന്ന പ്രബോധനങ്ങളും ക്രൈസ്‌തവ യുവത്വങ്ങളുടെ കലാലയ ജീവിതത്തെക്കുറിച്ചുളള പങ്ക് വയ്‌ക്കലും ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും ഹൃദയ സ്‌പർശിയായ സംഗീത ദൃശ്യ-ശ്രാവ്യ അവതരണവും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുളള കോഴ്‌സുകൾ തെരെഞ്ഞെടുക്കുന്നതിനുളള കരിയർ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമാവും.
മെയ് 16 ബുധനാഴ്‌ച വൈകിട്ട് 3 മണിക്ക് തുടങ്ങുന്ന ക്യാമ്പ് 19 ഞായർ വൈകിട്ട് 4-ന് സമാപിക്കുമെന്ന് നെയ്യാറ്റിൻകര സോൺ ജിസസ് യൂത്ത് കോ ഓഡിനേറ്റര്‍ ബൈജു ജി.എസ്. അറിയിച്ചു. രജിസ്‌ട്രേഷൻ ഫീസ് 500 രൂപയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.