അനിൽ ജോസഫ്
കാട്ടാക്കട: പ്രേക്ഷിത ചൈതന്യത്തില്‍ പരസ്പരം സ്നേഹവും സാഹോദര്യവും വളര്‍ത്തണമെന്ന് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. ആഗോള കത്തോലിക്കാസഭ ഒക്ടോബര്‍ മാസം പ്രേക്ഷിത മാസമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത പ്രേക്ഷിത മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്.
പ്രേക്ഷിത ദൗത്യം ഏറ്റെടുത്ത് പ്രത്യേകമായി ഒരുങ്ങണമെന്നും, സുവിശേഷ ജീവിതത്തില്‍ ആഴപ്പെടണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു. കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെആര്‍എല്‍സിബിസി അസി.സെക്രട്ടറിമാരായ ഫാ.ആന്‍റണി ഷൈന്‍ ഫാ.സി.ടി രാജ്, സംസ്ഥാന കോ ഓഡിനേറ്റര്‍ ഷാജു അറക്കല്‍, അംഗങ്ങളായ ബെന്നിരാജന്‍, സുനിത കെ എസ്, നെയ്യാറ്റിന്‍കര രൂപത ലിറ്റര്‍ജി കമ്മിഷന്‍ സെക്രട്ടറി ഫാ.നിക്സണ്‍ രാജ്, കെആര്‍എല്‍സിസി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍, ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ 12 രൂപതകളിലും സംഘടിപ്പിക്കുന്ന പരിപാടി കഴിഞ്ഞ ദിവസമാണ് കൊച്ചി രൂപതയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ കൊല്ലം പൂനലൂര്‍ രൂപതകളിലും പ്രക്ഷിത മാസത്തിന്റെ ഉദ്ഘാടനം നടക്കും. പ്രേക്ഷത മാസാചരത്തിന്‍റെ ഭാഗമായി കേരത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും അല്‍മായ പ്രേക്ഷിത സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.