ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോവിഡ് – 19 ഗൾഫ് മേഖലയിൽ പടരുമ്പോൾ യു.എ.ഇ.പോലുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാരതീയ പൗരന്മാർക്ക് അവസരമൊരുക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. രോഗമില്ലാത്തവരെയും, പ്രായമായവരെയും, സന്ദർശന വിസയിൽ കഴിയുന്നവരെയും, മറ്റ് രോഗങ്ങളാൽ ക്ലേശിക്കുന്നവരെയും, ഗർഭിണികളെയും, വിസ ക്യാൻസലേഷന് ബുദ്ധിമുട്ടുന്നവരേയും സത്വരം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും അടിയന്തര ശ്രദ്ധയുണ്ടാകണം. മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ കാര്യത്തിലും സാഹചര്യമനുസരിച്ച് ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും അദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. ഗൾഫിലുടനീളം അവർ ബുദ്ധി മുട്ടിലാണ്. പലരാജ്യങ്ങളും സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ടുപോകന്നതിന് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. രോഗം പടരുകയും, ജോലി നഷ്ടപ്പെടുകയും, രോഗമുള്ളവർ ഇല്ലാത്തവർക്കൊപ്പം ലേബർ ക്യാമ്പുകളിൽ ഒരുമിച്ചു താമസിക്കുകയും ചെയ്യുന്ന സാഹചര്യം ഭീതിയുണർത്തുന്നതാണ്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ പ്രവാസികളെ തിരികെയെത്തിക്കാൻ നടപടിയുണ്ടാകണം ബിഷപ്പ് പറഞ്ഞു.
കൂടാതെ, വിമാന കമ്പനികൾ അമിതയാത്രാ കൂലി ഈടാക്കുന്നതിനെതിരെയും നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് ഡോ.കാരിക്കശേരി ആവശ്യപ്പെട്ടു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.