Categories: Articles

പ്രവാചകന്മാർ മൂന്നുതരം

പ്രവാചകന്മാർ മൂന്നുതരം

ഫാ.ജോഷി മയ്യാറ്റിൽ

ഒന്നാമത്തെ കൂട്ടർക്ക് തങ്ങൾ വ്യാജപ്രവാചകരാണെന്ന് വ്യക്തമായി അറിയാം. നന്മയെ തകർക്കുക എന്ന പിശാചിന്റെ അജണ്ട നടപ്പാക്കാനുള്ള അവന്റെ പിണിയാളുകളാണ് അവർ. നാശമാണ് അവരുടെ ലക്ഷ്യം. വിശ്വാസം തകർക്കുക, സ്നേഹം ഇല്ലാതാക്കുക, പ്രത്യാശ നശിപ്പിക്കുക എന്നിവയൊക്കെ അവർ ചെയ്യുന്നത് ബോധപൂർവമാണ്.

രണ്ടാമത്തെ കൂട്ടർ ഈങ്ക്വിലാബ് പ്രവാചകന്മാരാണ്. നന്മയാണ് അവർ ലക്ഷ്യമിടുന്നത്. സത്യത്തെ സംരക്ഷിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.  ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തിൽനിന്നാണ് അവർ ആരംഭിക്കുന്നത്. പിന്നീട്` ക്രിസ്തുവും സഭയും അവർക്ക് പുല്ലാകുന്നു! പ്രശ്നം അവർക്കു വ്യക്തിയായിത്തീരുന്നു. എതിരാളി നശിപ്പിക്കപ്പെടുക എന്നതാണ് ലക്ഷ്യം. ഇല്ലം കത്തിയാലും എലി ചാകണം എന്നതാണ് അവരുടെ നിലപാട്. കാരണം, വിപ്ളവം അവരുടെ സിരകളിൽ തിരതല്ലുന്നു. തങ്ങളാരെന്ന് അവർ മറക്കുന്നു; അഹങ്കാരത്തിന്റെ വാക്കും പ്രവൃത്തിയും നിലപാടും മുഖമുദ്രയാക്കുന്നു. ദുർമാതൃക അവർക്കു വിഷയമേയല്ല! ആൾക്കൂട്ടവും ശക്തിപ്രകടനങ്ങളും ഹരമാണവർക്ക്. മാധ്യമ ശ്രദ്ധ അവരുടെ ബലഹീനതയാണ്. അറിഞ്ഞോ അറിയാതെയോ മാർക്സിന്റെ പാതയിലാണവർ. കൂടിപ്പോയാൽ, തീവ്രപ്രവാചകത്വംവരെ അവർ എത്തിയെന്നു വരും. അവരുടെ കൂട്ട് ഒന്നുകിൽ നക്സലുകൾ, അല്ലെങ്കിൽ മതതീവ്രവാദികൾ എന്നതാണു സത്യം.

മൂന്നാമത്തെ കൂട്ടർ സ്വയബലിയുടെ പൗരോഹിത്യം ആചരിച്ച ക്രിസ്തുവെന്ന പ്രവാചകനെ പിഞ്ചെല്ലുന്നവരാണ്. സത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാനുള്ള വിവേകം അവർക്കുണ്ട്. വ്യക്തികളല്ല അവരുടെ പ്രശ്നങ്ങൾ. ആരെയും നശിപ്പിക്കാനല്ല, മാനസാന്തരത്തിലേക്കു നയിക്കാനാണ് അത്തരം പ്രവാചകരുടെ ശ്രമം. ആരുടെയും തെറ്റുകൾ അവർ മൂടിവയ്ക്കുന്നില്ല. അവ മുഖത്തുനോക്കി പറയാനുള്ള ആർജ്ജവമുണ്ട്. മീഡിയ അവരുടെ ബലഹീനതയല്ല. മീഡിയായുടെ അജണ്ടകളെ കൃത്യമായി വായിച്ചറിയാനുള്ള ബുദ്ധിയും അവർക്കുണ്ട്. അവർ ആരെയും തേജോവധം ചെയ്യില്ല. ആരുടെയും നാശത്തിനായി ആക്രോശിക്കുകയുമില്ല. ക്രിസ്തുവിനും സഭയ്ക്കും സമൂഹത്തിനും നന്മയുണ്ടാകുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം.

പ്രവാചകന്മാരുടെ സത്ത തിരിച്ചറിയാൻ സത്യത്തിന്റെ വരമുള്ള (CHARISM OF TRUTH) അപ്പസ്തോലന്മാർ ജാഗ്രത പുലർത്താത്തതാണ് കേരളസഭയിൽ ഇന്നു കാണുന്ന പ്രവാചക കോപ്രായങ്ങളുടെ കാരണം. അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭാവയലിൽ ശത്രു കള വിത്യ്ക്കുന്നു!

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago