അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രളയത്തില്‍ബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിച്ച് തുടങ്ങി. ആദ്യ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. രൂപതയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ബിഷപ്സ് ഹൗസില്‍ നിന്ന് തിരിച്ചത്. കുപ്പിവെളളം, തുണികള്‍, മരുന്നുകള്‍ തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളുമായാണ് ആദ്യ സംഘം പുറപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ബിഷപ്പ് വിൻസെന്റ് സാമുവല്‍ ആദ്യസംഘത്തിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. രൂപതാ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ബിനു റ്റി., ജീസസ് യൂത്ത് കോ-ഓർഡിനേറ്റര്‍ ധനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രൂപതയുടെ വിവിധ ശുശ്രൂഷകളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന സാധനങ്ങളുമായി വാഴാഴ്ച രാവിലെ 11-നാണ് വയനാട് – കോഴിക്കോട് – കണ്ണൂര്‍ ജില്ലകളിലേക്ക് വാഹനങ്ങള്‍ തിരിക്കുന്നതെന്ന് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് അറിയിച്ചു. വ്ളാങ്ങാമുറി നിഡസ് ഓഫീസില്‍ പ്രത്യേകം കളക്ഷന്‍ സെന്റെര്‍ ആരംഭിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 7 വരെ ഇവിടെ സാധനങ്ങള്‍ സ്വീകരിക്കുന്നതാണ്.
നല്ല അയൽക്കാരൻ എന്ന പേരിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ വോളന്റിയറായി പ്രവർത്തിക്കുവാൻ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നതിനായി ജീവനസ്‌മൃതി എന്നപേരിൽ “ഓൺലൈൻ റെജിസ്ട്രേഷൻ” അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഈ ലിങ്കിലൂടെ പ്രവേശിച്ചാൽ വോളന്റിയറായി സേവനം ചെയ്യുവാനുള്ള സാഹചര്യവും നിങ്ങൾക്കായി സൃഷ്‌ടിക്കപ്പെടുന്നു: http://jeevanasamridhi.org/volunteers.html
കഴിഞ്ഞ പ്രളയത്തില്‍ നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ശുശ്രൂഷകളുടെയും, ഭക്ത-സംഘടനകളുടേയും നേതൃത്വത്തില്‍ 8 ലോറികളിലാണ് നിത്യോപയോഗ സാധനങ്ങള്‍ ദുരിത മേഖലകളില്‍ എത്തിച്ചത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.