Categories: Kerala

പ്രളയദുരിതത്തിലും കരുതലോടെ കത്തോലിക്കാസഭ

അഭിവന്ദ്യ തറയിൽ പിതാവ് കോട്ടയംജില്ലാ കളക്ടർ, ചങ്ങനാശ്ശേരി, കുട്ടനാട് തഹസിൽദാർമാർ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്നു...

ഫാ.ജോസഫ് കളരിക്കൽ

വെള്ളപ്പൊക്കകെടുതികൾ തുടരുകയാണ്. എങ്കിലും ഭയപ്പെട്ടതുപോലെ ജലനിരപ്പ് ഇന്നലെ രാത്രിയിലും ഇന്നുപകലും ഉയർന്നില്ല എന്നത് ആശ്വാസം നൽകുന്നു. പക്ഷെ രാത്രിയിലും പകലുമായി പല പാടശേഖരങ്ങളും മടവീഴുകയോ കവിഞ്ഞു കയറുകയോ ചെയ്തു. വ്യാപക കൃഷിനാശം (നെല്ല് മാത്രമല്ല കരകൃഷിയും) സംഭവിച്ചിട്ടുണ്ട്. ലോവർ കുട്ടനാട് പോലെ തന്നെ ദിവസങ്ങളോളം വെള്ളം പൊങ്ങി നിൽക്കുന്ന പ്രദേശമാണ് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല. ഐക്കരച്ചിറ, കിളിരൂർ, കുമരകം നവനസ്രത്, വടക്കുംകര, ചീപ്പുങ്കൽ, ചെങ്ങളം, ആർപ്പൂക്കര ഏന്നീ ഇടവകകളും വില്ലൂന്നി, കുടമാളൂർ, താഴത്തങ്ങാടി ഇടവകകളുടെ ചില ഭാഗങ്ങളും!ഈ വർഷത്തെ പോലെ കഴിഞ്ഞ വർഷവും രൂക്ഷമായി ഇവിടങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. 12ദിവസങ്ങളധികമായി പലയിടങ്ങളും ദുരിതം തുടങ്ങിയിട്ട്.

ലോവർ കുട്ടനാട്ടിൽ നിന്ന് ഇന്നലെയും ഇന്നുമായി ടോറസ്, ബോട്ട്, വള്ളം, എന്നിവയിലൂടെ ഏകദേശം 2000 ആളുകൾ ചങ്ങനാശ്ശേരിയിൽ എത്തുകയോ (എത്തിക്കുകയോ )ചെയ്തിട്ടുണ്ട്. കാവാലം തുടങ്ങിയ ഇടങ്ങളിൽ നിന്നും കുറേയാളുകൾ മൂളക്കാംതുരുത്തിയിൽ വള്ളത്തിലും വന്നു ചേർന്നു. എല്ലാവരും തന്നെ ബന്ധുവീടുകളിലേക്കാണ് പോയിരിക്കുന്നത്. സർക്കാർ സംവിധാനത്തിൽ കുട്ടനാട്ടുകാർക്കു camp ഏർപ്പെടുത്തിയിരിക്കുന്നത് ആലപ്പുഴ SD കോളേജിലാണ്. ചങ്ങനാശ്ശേരി യിൽ camp കൾ (കുട്ടനാട്ടിൽ നിന്നും വരുന്നവർക്ക്) ഔദ്യോഗികമായി തുടങ്ങാനുള്ള നിർദേശം സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ട revenue ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷെ camp നു നമ്മുടെ സ്ഥാപനങ്ങൾ വിട്ടു നൽകിയിട്ടുണ്ട്. ആവശ്യം വന്നാൽ ഇവിടെയും camp കൾ ആരംഭിക്കാനുള്ള സമ്മർദ്ദം അതിരൂപത കേന്ദ്രം നടത്തുന്നുണ്ട്. അഭിവന്ദ്യ തറയിൽ പിതാവ് കോട്ടയംജില്ലാ കളക്ടർ, ചങ്ങനാശ്ശേരി, കുട്ടനാട് തഹസിൽദാർമാർ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്നു.

കുട്ടനാട്ടിലുള്ള നമ്മുടെ മിക്കവാറും അച്ചന്മാർ അവിടെ തന്നെ തുടരുന്നു. വളരെ കുറച്ചുപേർ അത്രയ്ക്ക് അസൗകര്യമുള്ളതുകൊണ്ടു മാത്രം മാറി താമസിക്കുന്നു. ആളുകൾ കുട്ടനാട്ടിൽ നിന്നും മാറിപ്പോകാൻ വിമുഖത കാണിക്കുന്നുണ്ടു. കോവിഡ് ഭയം ഒരു പ്രധാന കാരണമാണ്. ആവശ്യമെങ്കിൽ ബന്ധുവീടുകളിലേക്കു ആളുകൾ മാറുന്നത് പ്രോത്സാഹിപ്പിക്കുന്നതാവും ഇന്നത്തെ സാഹചര്യത്തിൽ camp ലും നല്ലത് എന്ന ഒരു പൊതു വിലയിരുത്തൽ ഉണ്ട്.

നാളെ ആളുകൾ ആരെങ്കിലും കുട്ടനാട്ടിൽ നിന്ന് ചങ്ങനാശ്ശേരിക്കു പോരാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ബഹു. പുന്നശ്ശേരി അച്ചനെയോ, പുത്തൻചിറ അച്ചനെയോ, ചക്കാത്ര യച്ചനെയോ ഇന്നുതന്നെ ബഹു. അച്ചന്മാർ വിളിച്ചറിയിക്കണമെന്നു അഭ്യർത്ഥിക്കുന്നു. അതനുസരിച്ചുവേണം സൗകര്യങ്ങൾ ക്രമീകരിക്കേണ്ടത്.

ഇന്ന് അതിരാവിലെ മുതൽ സന്ധ്യവരെ ബോട്ട് ജെട്ടിയിൽ ആളുകൾക്കാവശ്യമായ സഹായങ്ങൾ ചെയ്തത് ചക്കത്രയച്ചന്റെയും കത്തീഡ്രലിലെ കൊച്ചച്ചവരുടെയും നേതൃത്വത്തിൽ നമ്മുടെ യുവജനങ്ങളാണ്. കത്തീഡ്രലിൽ നിന്നുള്ള മുതിർന്നവരുടെയും സഹകരണമുണ്ട്. ബഹു. പുന്നശ്ശേരിയച്ചന്റെ direction അനുസരിച്ചു ടോറസിൽ വന്നവർക്കു ബഹു.പുത്തൻചിറയച്ചൻ സഹായങ്ങൾ നൽകി. നമ്മുടെ അച്ചന്മാർ ഏറെപ്പേർ പലപ്പോഴായി ഇവരെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. ചെത്തിപ്പുഴ ആശുപത്രിയുടെ ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിരുന്നു. അഭിവന്ദ്യ പെരുംതോട്ടം പിതാവും, തറയിൽപിതവും, ജനറാൾ അച്ചന്മാരും, പ്രൊക്യൂറേറ്റർ അച്ചനും, ചാൻസലർ അച്ചനും, മറ്റ് അച്ചന്മാരും നമ്മുടെ സഹോദരങ്ങളുടെ ദുരിതത്തിൽ അവർക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വളരെയധികം ശ്രദ്ധിക്കുന്നുന്നു. എല്ലാവർക്കും നന്ദി… നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും, തിരുത്തലുകളും നൽകാൻ മടിക്കരുതേ എന്നഭ്യർഥിക്കുന്നു.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

3 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

1 week ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago