
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രഥമ ദിവ്യബലിയര്‍പ്പണം അശരണര്‍ക്കൊപ്പമാക്കി യുവവൈദീകന്റെ മാതൃക. കഴിഞ്ഞ ദിവസം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ നവവൈദീകന്‍ ഫാ.അരുണ്‍ ഡി.പി.യാണ് മാറനല്ലൂര്‍ ‘ലിറ്റില്‍ഫ്ളവര്‍ പൂവര്‍ ഹോമി’ലെ അന്തേവാസികള്‍ക്കൊപ്പം തന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം നടത്തിയത്. നവവൈദീകനന്റെ സഹോദരൻ ഫാ.കിരൺ രാജ്, മാറനല്ലൂർ ഇടവക വികാരി റവ.ഡോ.ജോണി കെ.ലോറൻസ് എന്നിവർ സഹകാർമികരായി.
പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലാണ് ദൈവത്തിന്റെ സാനിധ്യം കൂടുതലുളളതെന്നും, അതിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നും നവവൈദീകന്‍ പറഞ്ഞു. ദീനസേവസന സഭയിലെ സന്യാസിനിമാരുടെ നേതൃത്വത്തിലാണ് മാറനല്ലൂരിലെ പൂവര്‍ഹോം പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ 19/04/2021- ന് പത്താംങ്കല്ല് ദേവാലയത്തില്‍ വച്ചാണ് ഫാ.അരുണ്‍ ഡി.പി.യുടെ പൗരോഹിത്യ സ്വീകരണം നടന്നത്. വൈദീക വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തീർത്ഥാടന കേന്ദ്രമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സാന്നിധ്യമായിരുന്നു ഫാ.അരുണ്‍ ഡി.പി.
മണിവിള വിശുദ്ധ സ്നാപകയോഹന്നാന്‍ ഇടവാകാഗമായ ഫാ.അരുണ്‍ ഡി.പി. തന്റെ തിയോളജി പഠനം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും, ഫിലോസഫി പഠനം മംഗലാപുരം സെന്റ് ജോസഫ്‌സ് ഇന്റർ ഡയോസിഷൻ സെമിനാരിയിലുമാണ് പൂര്‍ത്തീകരിച്ചത്. മണിവിള സ്വദേശികളായ ദേവാരാജ് ഫിലോമിന ദമ്പതികളുടെ മകനാണ് ഫാ.അരുണ്‍ ഡി.പി. അരുണ ഡി.പി.യാണ് സഹോദരി. സഹോദരൻ ഫാ.കിരണ്‍ രാജ് നെയ്യാറ്റിന്‍കര രൂപതയിലെ ഓലത്താന്നി ഇടവക വികാരിയാണ്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.