കട്ടയ്ക്കോട് ; നെയ്യാറ്റിന്കര ലത്തീന് രൂപതയിലെ പേയാട് സെയ്ന്റ് ജൂഡ് ദേവാലയ തിരുനാളിന് ഞായറാഴ്ച തുടക്കം കുറിക്കും. പേയാട് സെന്റ് സേവ്യര് ദേവാലയത്തില് നിന്ന് ദേവാലയ അങ്കണത്തിലേക്ക് നടക്കുന്ന പതാക പ്രയാണത്തെത്തുടര്ന്ന് ഇടവക വികാരി ഫാ.ജോയി സാബു കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും .
തിരുനാള് ആരംഭ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിന്കര രൂപതാ വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് മുഖ്യ കാര്മ്മികത്വം വഹിക്കും.വചന പ്രഘോഷണം സെന്റ് വിന്സെന്റ് സെമിനാരി റെക്ടര് ഡോ.ടി.ക്രിസ്തുദാസ് നിര്വ്വഹിക്കും .23 തിങ്കളാഴ്ച മുതല് 26 വ്യാഴാഴ്ച വരെ പേരാവൂര് മൗണ്ട് കാര്മ്മല് ധ്യാന കേന്ദ്രം നയിക്കുന്ന ആന്തരിക സൗഖ്യ കുടുംബാഭിഷേക ധ്യാനം .
ഈ ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് ഫാ.സുരേഷ് ബാബു , ഫാ.റെനി റുഡോള്ഫ്, ഫാ. പ്രദീപ് ആന്റോ , ഫാ.ഏ.എസ്.പോള് തുടങ്ങിയവര് നേതൃത്വം നല്കും . 27 വെളളിയാഴ്ച 5 ന് നടക്കുന്ന ദിവ്യ ബലിക്ക് രൂപതാ ജൂഡീഷ്യല് വികാര് ഡോ.സെല്വരാജന് മുഖ്യ കാര്മ്മികത്വം വഹിക്കും .വചന സന്ദേശം വട്ടപ്പാറ ഇടവക വികാരി ഫാ.ഷാജ്കുമാര് നല്കും . തുടര്ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം .
28 വെളളിയാഴ്ചയിലെ ദിവ്യ ബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ. സാബു വര്ഗ്ഗീസ് മുഖ്യ കാര്മ്മികത്വം വഹിക്കും വ്ളാത്തങ്കര ഫൊറോന വികാരി ഫാ.എസ് എം അനില്കുമാര് വചന സന്ദേശം നല്കും തുടര്ന്ന് തിരുസ്വരൂപ പ്രദക്ഷിണം . തിരുനാള് സമാപന ദിനമായ 29 ഞായറാഴ്ച രാവിലെ 10 .30 ന് തിരുനാള് സമാപന സമൂഹ ദിവ്യബലി മുഖ്യ കാര്മ്മികന് ഫാ.ഗ്ളാഡിന് അലക്സ്( വിശ്വപ്രകാശ് സെഡ്രല് സ്കൂള് മാനേജര്) വചന സന്ദേശം ബാലരാമപുരം സെന്റ് സെബാസ്റ്റ്യന് ഇടവക വികാരി ഫാ.ജോയ് മത്യാസ് തുടര്ന്ന് സ്നേഹ വിരുന്ന് .
കൂടുതല് വിവരങ്ങള്ക്ക് ഫാ.ജോയ് സാബു (ഇടവക വികാരി ) 94955120099
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.