
അൽഫോൻസാ ആന്റിൽസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ കെ.എൽ.സി.ഡബ്ലിയു.എ. പെൺകുട്ടികളുടെ ദിനം ഒരാഘോഷമാക്കി മാറ്റി. 8 ശനിയാഴ്ച നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപതയിൽ നിന്ന് മികച്ച വിജയം നേടിയ പെൺകുട്ടികളെ ആദരിച്ചു.
കേരള ഹിസ്റ്റോറിക്കൽ കൗൺസിൽ ഫോർ ആർക്കിയോളജിയിലെ ശ്രീമതി സന്ധ്യ നയിച്ച ക്ലാസോടുകൂടിയായിരുന്നു പെൺകുട്ടികളുടെ ദിനാഘോഷങ്ങളുടെ തുടക്കം, “പെൺകുട്ടികളും സമകാലീന സമൂഹവും” എന്ന വിഷയത്തിലായിരുന്നു ക്ലാസ്.
തുടർന്ന്, കെ.എൽ.സി.ഡബ്ലിയു.എ.രൂപത പ്രസിഡന്റ് ശ്രീമതി ബേബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എൽ.സി.ഡബ്ലിയു.എ. സംസ്ഥാന പ്രസിഡന്റ്
ശ്രീമതി ജെയിൻ അൻസിൽ ഉദ്‌ഘാടനം ചെയ്തു. പെൺകുട്ടികളുടെ മികച്ച വിജയങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ- സാംസ്‌കാരിക-സാമൂഹ്യ മേഖലകളിൽ മികച്ച മുന്നേറ്റം നടത്തുവാൻ സഹായകമാകുമെന്നതിൽ സംശയമില്ലെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജെയിൻ അൻസിൽ പറഞ്ഞു.
ഇന്നിവിടെ മികച്ച വിജയങ്ങളോടെ ഒത്തുകൂടിയിരിക്കുന്ന നിങ്ങൾ ഞങ്ങളുടെ എല്ലാപേരുടെയും അഭിമാനമാണെന്ന് പറഞ്ഞ വികാരി ജെനറൽ മോൺ.ജി.ക്രിസ്തുദാസ്,
മാതാപിതാക്കൾ മക്കളോടൊപ്പം യാത്ര ചെയ്യുന്നവരും മക്കൾ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നവരുമാകണമെന്ന് ആഹ്വാനം ചെയ്തു. ഉന്നതമായ ലക്ഷ്യത്തോടുകൂടി മുന്നേറാൻ സാധിക്കണം, അതിനു കൃത്യമായ ലക്ഷ്യം വേണം, ആത്മവിശ്വാസം ഉണ്ടാകണം, കഠിന അധ്വാനം ചെയ്യാൻ തയ്യാറാകണം എന്ന് മോൺ. വി.പി. ജോസും, വിശുദ്ധമാരുടെ ജീവിതം ചൂണ്ടിക്കാട്ടി ജീവിത വിശുദ്ധിയിൽ ജീവിക്കാൻ കടപ്പെട്ടവരാണ് നമ്മൾ എന്ന് സി.സെൽമയും ഓർമ്മിപ്പിച്ചു.
ശ്രീ. നേശൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, ശ്രീമതി അൽഫോൻസാ, ശ്രീമതി ഷീന്സ്റ്റീഫെൻ എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന്, കേരള യൂണിവേഴ്സിറ്റിയിൽ ബി.എ. മലയാളം പരീക്ഷ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ആൻസിയെയും, എം.ബി.ബി.സ്. നേടിയ ഡോക്ടർമാരെയും, എസ്.എസ്.എൽ.സി. – പ്ലസ് ടു പരീക്ഷകളിൽ ‘എ പ്ലസ്’ നേടിയ പെൺകുട്ടികളെയും അനുമോദിച്ചു.
രാവിലെ പത്തുമണിയോടെ ആരംഭിച്ച ഈ വർഷത്തെ പെൺകുട്ടികളുടെ ദിനാഘോഷങ്ങൾക്ക് ഉച്ചയ്ക്ക് സ്നേഹ വിരുന്നോടുകൂടെ സമാപനമായി. എല്ലാ വർഷവും പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനനതിരുനാൾ ദിനമാണ് പെൺകുട്ടികളുടെ ദിനമായി ആഘോഷിക്കുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.