ജോസ് മാർട്ടിൻ
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ എത്തി നിൽക്കുമ്പോളും അതിന്റെ ഗുണം പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ, എക്സൈസ് നികുതി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത പ്രതിഷേധിച്ചു. ക്രൂഡോയിൽ വിലയിൽ ചെറിയ വർദ്ധന ഉണ്ടായാൽ പോലും രാജ്യത്ത് പെട്രോൾ – ഡീസൽ വില വർദ്ധിപ്പിക്കുന്ന സാഹചര്യമാണുളളത്. എന്നാൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ആനുപാതികമായ കുറവ് പെട്രോൾ ഡീസൽ വിലയിൽ വരുത്താത്തത് അംഗീകരിക്കുവാനാകില്ല എന്ന് യോഗം വിലയിരുത്തി.
വിലകയറ്റവും, സാംക്രമിക രോഗങ്ങളും മൂലം വലയുന്ന ജനങ്ങളുടെമേൽ അധിക നികുതിഭാരം കൂടെ അടിച്ചേൽപ്പിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.
രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ഫാ. സനീഷ് പുളിക്കപറമ്പിൽ, കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, മരിയ റോഷീൻ, സെൽജൻ കുറുപ്പശ്ശേരി, അനിൽ ചെറുതിയിൽ, എന്നിവർ പ്രസംഗിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.