അനിൽ ജോസഫ്
തിരുവനന്തപുരം: പുല്ലവിള ഉള്പ്പെടെയുള്ള തീരഗ്രാമങ്ങളില് കോവിഡ് പരിശോധനയുടെ എണ്ണം വര്ദ്ധിപ്പിക്കണമെന്നും രോഗികളെ കണ്ടെത്തിയാല് മാറ്റി താമസിപ്പിക്കാനുളള ക്രമീകരണ മുണ്ടാകണമെന്നും കെ.ആര്.എല്.സി.സി ആവശ്യപ്പെട്ടു. കരുംകുളം പഞ്ചായത്തില് മാത്രം പത്ത് ദിവസത്തിനുള്ളില് 13 കിടപ്പു രോഗികള് മരണപ്പെട്ടു എന്ന വാര്ത്ത അതീവ ഗൗരവമേറിയതാണ്. 4 ദിവസം കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കാത്തവരുടെ മൃതദേഹം മോര്ച്ചറിയില് സൂക്ഷിച്ചിട്ടുണ്ട് എന്നതും ദുഖകരമാണെന്ന് ലത്തീൻ കത്തോലിക്കാ സമുദായവക്താവും, കെ.ആര്.എല്.സി.സി. വൈസ് പ്രസിഡന്റുമായ ഷാജി ജോര്ജ് പറഞ്ഞു.
കോവിഡ് രോഗിയാണ് എന്ന് ഉറപ്പു വരുത്തുന്നതിനു മുന്പേ മരണം സംഭവിക്കുന്നത് തടയാന് വ്യാപകമായ പരിശോധന സംവിധാനം ഉണ്ടാകണം. പരിശോധനാഫലം ലഭിക്കുന്നതിലുള്ള സമയദൈര്ഘ്യം ഒഴിവാക്കണം. ഒരു വീട്ടില് മൂന്നും നാലും കുടുംബങ്ങള് ഒന്നിച്ചു താമസിക്കുന്ന അവസ്ഥയുള്ളതുകൊണ്ട് സാമൂഹിക സമ്പര്ക്കം വഴി രോഗവ്യാപനം വര്ദ്ധിക്കും. അതിനാൽ, ഈ സാഹചര്യത്തില് കോവിഡ് ടെസ്റ്റുകളുടെ എണ്ണം കരുംകുളം പഞ്ചായത്തിലും തീരഗ്രാമങ്ങളിലും വര്ദ്ധിപ്പിച്ചേ മതിയാവൂ എന്ന് ഷാജി ജോര്ജ് ആവശ്യപ്പെട്ടു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.