സ്വന്തം ലേഖകൻ
ആലപ്പുഴ: കേരളത്തിന്റെ കടൽ തീരത്തു നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന പുനർഗേഹം പദ്ധതി നടപ്പാക്കുന്നതിനെതിരെ സമരം ശക്‌തമാക്കുമെന്ന് കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്. പദ്ധതിക്കെതിരെ സംസ്ഥാന സമിതി തുടങ്ങിയ രണ്ടാംഘട്ട സമരം ആലപ്പുഴ കലക്ടറേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്നതെന്നും, കോവിഡ് നിയന്ത്രണം മാറിയ ശേഷം സമരം ശക്തമാക്കുമെന്നും ഷെറി ജെ.തോമസ് പറഞ്ഞു. പി.ജി.ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ബിജു ജോസി, ടി.എ.ഡാൽഫിൻ, ക്ലീറ്റസ് കളത്തിൽ, ജസ്റ്റീന ഇമ്മാനുവൽ, സാബു വി.തോമസ്, പി.ജെ.ആൽബർട്ട്, തോമസ് കണ്ടത്തിൽ, സോളമൻ പനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.